sections
MORE

ഈ തീയതികളിൽ ജനിച്ചവർക്ക് 2019 ഭാഗ്യവർഷമോ?

2019 Prediction
SHARE

2019 സംഖ്യാശാസ്ത്രപരമായി ശുഭം നൽകാവുന്ന വർഷമാണ്. ഗുരു (വ്യാഴം) ആണ് വർഷാധിപൻ. വ്യാഴം ഇപ്പോൾ വൃശ്ചികം രാശിയിലാണ്. വിപരീത സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറ്റം വരാവുന്ന വർഷം.

1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രിയാണ് നവഭാരതം പിറന്നു വീണത്. ഈ സമയം 14ന്റെ അന്ത്യസമയവും 15 ന്റെ പിറവി സമയവുമാണ്. അതായത് സമയസന്ധി. പിറ്റേ പുലരി –ആഗസ്റ്റ് 15 – ആണ് ഇന്ത്യ സ്വാതന്ത്ര്യദിനമായി കണക്കാക്കുന്നത്. 14ന്റേയും 15ന്റേയും സ്വാധീനം ഒരുപോലെ നവഭാരതത്തിന്റെ ഗതിവിഗതിക്ക് ഒരുപോലെ സ്വാധീനം ചെലുത്തും. പതിനാലിന്റെ ജന്മ ഭാഗ്യസംഖ്യയായ അഞ്ചും ഏഴും പതിനഞ്ചിന്റെ ജന്മ ഭാഗ്യസംഖ്യയായ ആറും എട്ടും ഒരുപോലെ എക്കാലവും നവഭാരതത്തെ സ്വാധീനിക്കും.

നവഭാരതത്തിന്റെ ജന്മരാശിയുടെ ആറും ഒൻപതും ഭാഗ്യാധിപനായ വ്യാഴം ഇപ്പോൾ അഞ്ചിലാണ്. ശനിയ്ക്ക് ഇടം കൊടുത്ത വ്യാഴം ചൊവ്വയുടെ ഇടത്തിലാണ്. ജന്മത്തിൽ രാഹുവും.

ഈ നിലയ്ക്ക് വ്യാഴത്തില്‍ നിന്നും ലഭിക്കേണ്ട ഗുണം പൂർണ്ണതോതിൽ ഭാരതത്തിന് വന്നണയാൻ സാധ്യതയില്ല. ക്ലേശിച്ച് നേടിയെടുക്കാവുന്ന നേട്ടങ്ങൾ ആയിരിക്കും സംഭവിക്കുക. രാഷ്ട്രീയത്തിലും അങ്ങനെ തന്നെ. വിപരീത സാഹചര്യങ്ങളാൽ മുന്നോട്ട് പോയാലും ആത്യന്തികമായി ഭാരതത്തിന് ഗുണകരമായ കാര്യങ്ങളായിരിക്കും 2019ൽ സംഭവിക്കുക. 2019 നെ മെനഞ്ഞെടുത്ത സംഖ്യകളായ 2–1–9 ന്റെ കാര്യവും ശ്രദ്ധ വയ്ക്കേണ്ടതുണ്ട്.

അതിനാൽ ചന്ദ്രദശ, ആദിത്യദശ, ചൊവ്വാദശ, വ്യാഴദശക്കാര്‍ക്കും രോഹിണി, അത്തം, തിരുവോണം, കാർത്തിക, ഉത്രം, ഉത്രാടം , മകയിരം, ചിത്തിര, അവിട്ടം , പുണർതം, വിശാഖം, പൂരുരുട്ടാതി നക്ഷത്രക്കാരും ഒന്നറിയുക – ആത്മനിയന്ത്രണം, കഠിനാധ്വാനം, ഈശ്വരാധീനം ഇവ സമന്വയിച്ചാൽ ഈ വർഷം അവിസ്മരണീയമായ ഗുണം ലഭിക്കാവുന്ന വർഷമാക്കി മാറ്റാം. ഇവർക്ക് അവരുടെ പ്രായത്തിനനുസരിച്ച് വേണ്ട വിദ്യ, വിവാഹം, തൊഴിൽ, ഗൃഹം തുടങ്ങിയ സൽഫലങ്ങൾക്ക് സാധ്യതയുണ്ട്.

1, 10, 19, 28 തീയതികളിൽ ജനിച്ചവരും, സൂര്യദശ നടപ്പുള്ളവരും, മനസ്സുവെച്ചാൽ മുന്നേറും. എന്നാൽ ചൊറിയെ കുത്തി പരുവാക്കാതെ– സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുക.

2, 11, 20, 29 തീയതികളിൽ ജനിച്ചവരും, ചന്ദ്ര, രാഹുദശക്കാരും ജാഗ്രത പുലർത്തണം. അല്ലെങ്കിൽ പശ്ചാത്തപിക്കുകയോ കുറ്റബോധത്താൽ ഇതികർത്തവ്യതാവസ്ഥയിൽ മാറാനോ സാഹചര്യം വരും. വിദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കണം.

3, 12, 21, 30 തീയതികളിൽ ജനിച്ചവരും, വ്യാഴദശക്കാരും, 3–9 ജന്മഭാഗ്യസംഖ്യക്കാരും, ഗ്രഹനിലയിൽ വ്യാഴം ബലവാനും, ഭാഗ്യസ്ഥാനം ശക്തവുമാണെങ്കിൽ മാരുതി വേഗത്തിൽ പുരോഗതിയിലെത്താം. വ്യാഴവും, ഭാഗ്യസ്ഥാനവും ദുർബലമാണെങ്കിൽ അധഃപതനസാധ്യതയും ഉണ്ട്.

4, 13, 22, 31 തീയതികളിൽ ജനിച്ചവരും രാഹുദശക്കാരും “മനം കൃതം കൃതം സർവം” സർവതിനും അടിസ്ഥാനം മനസ്സാണ് എന്ന കാര്യം സദാ ഓർമ്മിക്കണം. എന്നാൽ മുന്നേറ്റം ഉറപ്പ്. പണ്ട് പറയില്ലേ “ചുമ്മാ നാലും മൂന്നും പറഞ്ഞു സമയം കളയാതെ വേല ചെയ്യു കൊച്ചേ” എന്ന്. അതാണീ വർഷം ആവശ്യം.

5, 14, 23 തീയതികളിൽ ജനിച്ചവരും, ബുധദശ അനുഭവിക്കുന്നവരും, കർത്തവ്യബോധം വിസ്മരിക്കരുത്. പണ്ടൊരു ലോകനേതാവ് ലോകസമത്വത്തിന് വേണ്ടി ജീവിതം സമർപ്പിച്ചു ലോകപ്രസിദ്ധനായി. വീട്ടിൽ വന്നപ്പോള്‍ വൃദ്ധയും രോഗിയുമായ അമ്മ ഇങ്ങനെ ചോദിച്ചുവെന്ന് കഥ. “മോനേ നീ ചെയ്തതൊക്കെ മഹാകാര്യം; നല്ലകാര്യം അതിനിടയിൽ ഈ അമ്മയ്ക്ക് ഇത്തിരി മരുന്ന് വാങ്ങി തരാൻ നിനക്ക് തോന്നാത്തത് ഇത് മോശപ്പെട്ട കാര്യമായതു കൊണ്ടോ?” ഈ സംഖ്യക്കാർ എത്ര നിസ്സാരമായാലും സ്വന്തം കർത്തവ്യത്തിൽ നിഷ്ഠയുള്ളവരായി നീങ്ങിയാൽ പുതുവർഷം ഗുണവർഷം.

6, 15, 24 തീയതികളിൽ ജനിച്ചവരും ശുക്രദശ അനുഭവിക്കുന്നവരും വികാരനിയന്ത്രണം ശ്രദ്ധിക്കണം. “ആറേറിയാൽ കൂറാ” ആറുകാര്‍ കൂടുതൽ വികാരപ്രകടന വഴിയേ പോയാൽ കൂറയായി – മാന്യത നഷ്ടപ്പെടും. ഇക്കാര്യം മനസ്സിൽ വച്ചാണ് 2019 നെ സമീപിക്കേണ്ടത്. ശുക്രാചാര്യരുടെ കണ്ണ് പൊട്ടിയതും, ഇന്ദ്രന് ഇന്ദ്രിയം നിമിത്തം ശാപം ഉണ്ടായതും ഓർമ്മിക്കുക.

7, 16, 25 തീയതികളിൽ ജനിച്ചവരും കേതു ബുധദശ അനുഭവിക്കുന്നവരും അപ്രതീക്ഷിതമായത് സദാ പ്രതീക്ഷിക്കുക. കേതുവിന് ഏത് (ഹേതു) വേണ്ട. കാരണം കൂടാതെയും കാര്യങ്ങൾ വഷളായെന്ന് വരാം. അതോടെ കാര്യങ്ങളുടെ ഗതി മാറാം.

8, 17, 26 തീയതികളിൽ ജനിച്ചവരും, 8 ജന്മഭാഗ്യസംഖ്യയായവരും “ക്ലേശം ഫലിയ്ക്കിലതുതാൻ പുതുതായ സൗഖ്യം” ക്ലേശിച്ച് ലഭിക്കുന്ന നേട്ടത്തിന്, അനായാസം ലഭിക്കുന്ന നേട്ടത്തെക്കാൾ സ്വാദ് കൂടും. അധ്വാനിക്കുക. വ്യവഹാരങ്ങളിൽ ഏർപ്പെടാതിരിക്കുക. എട്ടേറിയാൽ കെട്ട്. എട്ടുകാർ ഏറ്റം കാണിച്ചാൽ– അഹങ്കരിച്ചാൽ കെട്ട് വീഴും. അതിനാൽ ക്ഷമയോടെ മുന്നേറിയാൽ സൽഫലം ഉറപ്പ്.

9, 18, 27 തീയതികളിൽ ജനിച്ചവർ, ചൊവ്വ, രാഹു ദശയുള്ളവർ സ്വയം മിതത്വം പാലിക്കണം. “ഊറ്റം കൂടിയാൽ കോട്ടം വരും.” വീര്യം, ഊറ്റം, മിടുക്ക്, അതിമിടുക്ക് കാണിക്കാതിരിക്കുക. എങ്കിൽ 2019 വർഷം പ്രയോജനപ്രദമാക്കാം.

ലേഖകൻ

പ്രൊഫ. ദേശികം രഘുനാഥൻ

ദേശികം , ശാസ്താക്ഷേത്ര സമീപം, പത്താംകല്ല് ,നെടുമങ്ങാട് പി.ഒ. ,തിരുവനന്തപുരം

Pin - 695541  ,Ph - 04722813401

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STAR PREDICTIONS
SHOW MORE
FROM ONMANORAMA