sections
MORE

ബ്രേക്ക് എടുത്തു പഠിക്കാൻ പോയാലോ?

jobs
SHARE

ജോലിയിൽനിന്നു ബ്രേക്ക് എടുത്തു പഠിക്കാൻ പോയാലോ ? ബെംഗളൂരു അസിം പ്രേംജി സർവകലാശാലയിൽ 3 പിജി പ്രോഗ്രാമുകളിലും തൊഴിൽപരിചയമുള്ളവർക്കു പ്രത്യേക പരിഗണന. 3 വർഷത്തിലേറെ ജോലി പരിചയമുണ്ടെങ്കിൽ ട്യൂഷൻ ഫീ പകുതി മാത്രം. പ്രോജക്ട് അസിസ്റ്റൻഷിപ് വഴി പോക്കറ്റ് മണി. സ്കോളർഷിപ്പുകളും പ്ലേസ്മെന്റ് സൗകര്യവുമുണ്ട്.

ഇതൊക്കെയാണെങ്കിലും ജോലി വിട്ടു പഠിക്കുക എളുപ്പമാണോ ? പാലക്കാട് മണ്ണാർക്കാട് സ്വദേശി വിശ്വനാഥൻ ശങ്കരയും കോഴിക്കോട് തീക്കുനി സ്വദേശി എം.കെ.ഷബീറും പറയുന്നതു ശ്രദ്ധിക്കൂ...

ഉറപ്പുണ്ടെങ്കിൽ മാത്രം:  ചില ചോദ്യങ്ങൾക്കു സ്വയം ഉത്തരം കണ്ടെത്തണം. എന്തുകൊണ്ടു വീണ്ടും പഠനം? മെച്ചമെന്ത് ? നഷ്ടമെന്ത് ? നഷ്ടത്തെ എങ്ങനെ മറികടക്കും? വ്യക്തമായ ഉത്തരമുണ്ടെങ്കിൽ മറ്റു സമ്മർദങ്ങളെ അതിജീവിക്കാം.

പണം എങ്ങനെ: ഫീസ് മാത്രം പോരാ, മറ്റു സാമ്പത്തിക ബാധ്യതകളുണ്ടെങ്കിൽ അതെങ്ങനെ കൈകാര്യം ചെയ്യാമെന്നും ധാരണ വേണം. 

ഇനി പഠിക്കാമോ: പ്രായം, ഭാഷ, സാമൂഹിക ചുറ്റുപാടുകൾ... ഇതൊന്നും ബാധിക്കാത്ത വിധമാണു പാഠ്യപദ്ധതി. വ്യക്തിപരമായ ശ്രദ്ധ കിട്ടാൻ മെന്ററിങ്, ഫീഡ്ബാക്ക് സംവിധാനങ്ങളുണ്ട്. പ്രായോഗിക പഠനത്തിനാണ് ഊന്നൽ.

ജോലി കിട്ടുമോ: പുതിയ യോഗ്യതയും മുൻ ജോലിപരിചയവും കൂടി ചേരുമ്പോൾ മെച്ചമുണ്ട്. വൈവിധ്യമുള്ള ക്യാംപസിൽ രണ്ടു വർഷം പഠിക്കുന്നതു വ്യക്തിത്വ വികസനത്തിനു സഹായിക്കും.

വിശ്വനാഥൻ ശങ്കര: രണ്ടു പതിറ്റാണ്ടിലേറെ ഐടി കമ്പനികളിൽ ജോലി. എംഎ എജ്യുക്കേഷനുശേഷം ബെംഗളൂരു പിരമൾ ഫൗണ്ടേഷൻ ഫോർ എജ്യുക്കേഷൻ ലീഡർഷിപ്പിൽ സീനിയർ പ്രോഗ്രാം മാനേജർ.

എം.കെ.ഷബീർ: നാലു വർഷത്തോളം സ്കൂൾ അധ്യാപകൻ. എംഎ എജ്യുക്കേഷനു ശേഷം മുംബൈ കൈവല്യ എജ്യുക്കേഷൻ ഫൗണ്ടേഷനിൽ സീനിയർ പ്രോഗ്രാം ലീ‍ഡർ‌.

പ്രോഗ്രാമുകൾ: എംഎ എജ്യുക്കേഷൻ / പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് / ഡവലപ്മെന്റ്.

യോഗ്യത: ബിരുദം.

പ്രവേശനം: എഴുത്തുപരീക്ഷ 3 മണിക്കൂർ. പാർട്ട് 1 ഒബ്ജെക്ടീവ് പരീക്ഷയാണ്. റീഡിങ് കോംപ്രിഹെൻഷൻ, റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ജനറൽ ആൻഡ് സോഷ്യൽ അവെയർനസ് എന്നിവയിൽ നിന്നായി 80 ചോദ്യം. പാർട്ട് 2ൽ എന്തുകൊണ്ട് ഈ പ്രോഗ്രാമിനു പഠിക്കാനെത്തുന്നു എന്നു വിശദീകരിച്ചെഴുതണം. തുടർന്ന് ഇന്റർവ്യൂ. 

അപേക്ഷ: ജനുവരി 26 വരെ

പ്രവേശനപരീക്ഷ: ഫെബ്രുവരി 10

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കോഴിക്കോട്, തിരുവനന്തപുരം

വെബ്സൈറ്റ്:  www.azimpremjiuniversity.edu.in

More Campus Updates>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA