sections
MORE

ക്ലാറ്റ് മേയ് 12ന്; അപേക്ഷ ഈ മാസം 13 മുതൽ

clat
SHARE

സാധാരണ ലോ കോളജുകളേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്ന കൊച്ചി നുവാൽസ് ഉൾപ്പെടെ 21 ദേശീയ നിയമസർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ ‘ക്ലാറ്റി’ന് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് ) ഈ മാസം 13 മുതൽ മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ നടപടികൾ ഇന്നലെ ആരംഭിക്കുമെന്നാണു മുൻപ് അറിയിച്ചിരുന്നത്.

ഓഫ്‌ലൈൻ പ്രവേശനപരീക്ഷ മേയ് 12ന് ഉച്ചതിരിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ. കേരളത്തിലും പരീക്ഷയെഴുതാം. ടെസ്‌റ്റിൽ 5 വിഭാഗങ്ങളിലായി ആകെ 200 ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾ. ഇംഗ്ലിഷ് വ്യാകരണവും ആശയഗ്രഹണവും (40 മാർക്ക്), പൊതുവിജ്‌ഞാനം (50), പത്താം ക്ലാസ് വരെയുള്ള അടിസ്‌ഥാനഗണിതം – ന്യൂമെറിക്കൽ എബിലിറ്റി (20), നിയമപഠനത്തിനുള്ള അഭിരുചി (50), യുക്‌തിചിന്ത (40) എന്നിങ്ങനെയാണു പതിവ്. വിശദ അറിയിപ്പ് ഉടൻ വരും.

യോഗ്യത: 45% എങ്കിലും മാർക്കോടെ 12 ജയിച്ചവർക്കും ഇപ്പോൾ 12ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്ക് 40 % മാർക്ക്. ഐച്ഛികവിഷയങ്ങൾ ഏതായാലും മതി.

55% മാർക്കോടെ എൽഎൽബി ജയിച്ചവർക്ക് എൽഎൽഎം പ്രവേശനത്തിനുള്ള ‘ക്ലാറ്റ് പിജി’ക്കും അപേക്ഷിക്കാം. (പട്ടികവിഭാഗം 50% മാർക്ക്). വിശദാംശങ്ങൾക്ക‌ു വെബ്സൈറ്റ്: www.clatconsortiumofnlu.ac.in ഫോൺ: 08480718979 ഇ–മെയിൽ: clat2019@nls.ac.in inset - കരിയർ സാധ്യതകളേറെ നിയമപഠനത്തിനു ശേഷം കരിയർ സാധ്യതകൾ പലതാണ്. അഭിഭാഷകൻ, ന്യായാധിപൻ, സൊലിസിറ്റർ, നോട്ടറി എന്നിങ്ങനെ മാത്രമല്ല, നിയമകാര്യ ലേഖകൻ / എഡിറ്റർ, നിയമവകുപ്പ് ഉദ്യോഗസ്‌ഥൻ, ലീഗൽ അഡ്വൈസർ, സായുധസേനയിലെ കമ്മിഷൻഡ് ഓഫിസർ തുടങ്ങിയ തലങ്ങളിലും പ്രവർത്തിക്കാം. side story - -- നാഷനൽ ലോ യൂണിവേഴ്‌സിറ്റി ഡൽഹി: എൻട്രൻസ് മേയ് 5ന് ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസർവകലാശാലകളിലൊന്നായ ഡൽഹി നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ ബിഎ എൽഎൽബി, എൽഎൽഎം, പിഎച്ച്ഡി പ്രവേശനത്തിന് ഏപ്രിൽ 8 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. എൻട്രൻസ് പരീക്ഷ (AILET) മേയ് അഞ്ചിന് കൊച്ചി അടക്കമുള്ള കേന്ദ്രങ്ങളിൽ. വെബ്സൈറ്റ്: https://nludelhi.ac.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA