sections
MORE

ബ്ലോഗ് ഇറ്റ് സീസൺ-2 : നിങ്ങൾക്കും പങ്കെടുക്കാം

bloggit
SHARE

നിങ്ങൾ നിങ്ങളുടെ ചിന്തകൾ കുറിച്ചിടുകയും ഒരു വരി പദ്യം കോറിയിടുകയും ഒക്കെ ചെയ്യുന്നവരാണോ? ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ ആഗ്രഹിക്കുന്ന ഒരു എഴുത്തു പുസ്തകം നിങ്ങളും സൂക്ഷിക്കുന്നുണ്ടോ? അതെല്ലാം പ്രദർശിപ്പിക്കാൻ ഇതാ ഒരിടം. നിങ്ങൾക്ക് എഴുതാനോ ഒരു വിഡിയോ ബ്ലോഗ് നിർമ്മിക്കാനോ സാധിക്കുമെങ്കിൽ ഓൺ മനോരമ ബ്ലോഗിങ് മത്സരത്തിന്റെ രണ്ടാം സീസണിലേക്കു ലോഗിൻ ചെയ്യാം.

ദക്ഷിണേഷ്യയിലെ മുൻനിര വാർത്താ വെബ് സൈറ്റുകളിലൊന്നായ ഓൺ മനോരമ കോളജ് വിദ്യാർഥികൾക്കായി നടത്തിയ ബ്ലോഗിങ് മത്സരത്തിന്റെ രണ്ടാം സീസൺ സംഘടിപ്പിക്കുന്നു. നിങ്ങൾ കാണുകയോ, അനുഭവിക്കുകയോ, ഇഷ്ടപ്പെടുകയോ, കേൾക്കുകയോ, ആസ്വദിക്കുകയോ, അപലപിക്കുകയോ ചെയ്യുന്ന എന്തിനെയെങ്കിലും കുറിച്ചു എഴുതാനോ വിഡിയോ ഉണ്ടാക്കാനോ കഴിയുമെങ്കിൽ ഇതാണ് അതിനുള്ള വേദി. 

എഴുത്തുകൾ ഇംഗ്ലീഷിലായിരിക്കണം. സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കാത്തതാകണം - അസഭ്യ പ്രയോഗങ്ങളും മുറിവേൽപ്പിക്കുന്ന പദങ്ങളും ചെളിവാരിയെറിയലും വേണ്ട.

ആർക്കൊക്കെ പങ്കെടുക്കാം
പ്രഫഷണൽ കോളജുകളിൽ ഉൾപ്പെടെ പഠിക്കുന്ന എല്ലാ കോളജ് വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

മത്സരാർഥികൾ ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആയിരിക്കണം. കോളജ് തിരിച്ചറിയൽ കാർഡിന്റെ സ്കാൻ ചെയ്ത കോപ്പി, ബന്ധപ്പെടേണ്ട നമ്പർ, മെയിൽ ഐഡി എന്നിവയ്‌ക്കൊപ്പം തങ്ങളുടെ ബ്ലോഗ് പങ്കുവച്ചു കൊണ്ട് മത്സരാർഥികൾക്കു രജിസ്റ്റർ ചെയ്യാം. ഒരു വിദ്യാർഥിക്ക് ഒരു എൻട്രി മാത്രമേ അയക്കാനാകൂ.

വിഡിയോ ബ്ലോഗുകൾക്ക് എൻട്രികൾ വ്യക്തിഗതമായോ ടീമായോ സമർപ്പിക്കാം.എന്നിരുന്നാലും, ഒരു വിദ്യാർഥിയുടെ പേരിൽ മാത്രമേ എൻട്രി സമർപ്പിക്കാവൂ. ആ വിദ്യാർഥിയും ആയിട്ട് മാത്രമാകും എല്ലാ ഇടപാടുകളും നടത്തുക. മറ്റു ടീമംഗങ്ങൾക്കുള്ള ക്രെഡിറ്റുകൾ വിഡിയോയിൽ ചേർക്കാവുന്നതാണ്. വിഡിയോകൾ മുൻപെവിടെയും പ്രസിദ്ധീകരിച്ചവയാകരുത്. അവ ഗൂഗിൾ ഡ്രൈവ് വഴിയോ യൂടൂബ് വഴിയോ സ്വകാര്യമായി ഓൺ മനോരമയുമായി പങ്കു വയ്ക്കണം.

രജിസ്ട്രേഷൻ അവസാനിച്ചതിനു ശേഷം ഒരു വിദഗ്ധ പാനൽ മികച്ച ബ്ലോഗുകൾ തിരഞ്ഞെടുത്തു സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ബ്ലോഗ്, വിഡിയോ ബ്ലോഗ് എന്നീ വിഭാഗങ്ങളിൽ നിന്ന് ഓരോ വിജയിയെ പാനൽ തിരഞ്ഞെടുക്കും. ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതിനൊപ്പം അവരുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും സൈറ്റിൽ പ്രസിദ്ധീകരിക്കും.

പ്രശസ്തിയുടെ വെള്ളി വെളിച്ചം സ്വന്തമാക്കുന്നതിനുള്ള ഈ അവസരം പ്രയോജനപ്പെടുത്തൂ.

രജിസ്ട്രേഷനുള്ള ഇ മെയിൽ വിലാസം: onmanoramablogit@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEWS
SHOW MORE
FROM ONMANORAMA