sections
MORE

എയിംസിൽ 284 ഒഴിവ്

aiims-bhopal
SHARE

പട്നയിൽ 165 ഒഴിവ്

പട്നയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്  ഒാഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് എ, ബി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളുണ്ട്. ഡപ്യൂട്ടേഷൻ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് അഞ്ച്.

ഫിനാൻസ് ആൻഡ് ചീഫ് അക്കൗണ്ട്സ് ഒാഫിസർ(സീനിയർ അക്കൗണ്ട്സ് ഒാഫിസർ), അക്കൗണ്ട്സ് ഒാഫിസർ, ചീഫ് നഴ്സിങ് ഒാഫിസർ, നഴ്സിങ് സൂപ്രണ്ട്, അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്, സീനിയർ അനലിസ്റ്റ്(സിസ്റ്റം അനലിസ്റ്റ്), സീനിയർ പ്രൊക്യുർമെന്റ് കം സ്റ്റോഴ്സ് ഒാഫിസർ, സ്റ്റോഴ്സ് ഒാഫിസർ, സിഎസ്എസ്ഡി ഒാഫിസർ, ചീഫ് ലൈബ്രേറിയൻ, ചീഫ് മെഡിക്കൽ റെക്കോർ‌ഡ് ഒാഫിസർ, ചീഫ് ഡയറ്റീഷ്യൻ, സീനിയർ ഡയറ്റീഷ്യൻ(അസിസ്റ്റന്റ് ഫുഡ് മാനേജർ), ചീഫ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, സൂപ്പർവൈസിങ് മെഡിക്കൽ സോഷ്യൽ സർവീസ് ഒാഫിസർ, എക്സിക്യൂട്ടീവ് എൻജിനീയർ(എസി ആൻഡ് റഫ്രിജറേഷൻ), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, ഒാഫിസ് അസിസ്റ്റന്റ്(എൻഎസ്), ഒാഫിസ് സൂപ്രണ്ട്, അസിസ്റ്റന്റ് അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ, സിഎസ്എസ്ഡി സൂപ്പർവൈസർ, ലോൺട്രി മാനേജർ, സീനിയർ സാനിറ്റേഷൻ ഒാഫിസർ, ലൈബ്രേറിയൻ ഗ്രേഡ് I(ഡോക്യുമെന്റലിസ്റ്റ്), മെഡിക്കൽ റെക്കോർഡ് ഒാഫിസർ, അസിസ്റ്റന്റ് എൻജിനീയർ(സിവിൽ), അസിസ്റ്റന്റ് എൻജിനീയർ ഫോർ വിജിലൻസ് സെൽ(സിവിൽ),  അസിസ്റ്റന്റ് എൻജിനീയർ(ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനീയർ(എയർ കണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ), ചീഫ് ഫാർമസിസ്റ്റ്, സീനിയർ ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ്  ഗ്രേഡ് I, മാനേജർ/സൂപ്പർവൈസർ/ഗ്യാസ് ഒാഫിസർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തികകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimspatna.org

119 ഫാക്കൽറ്റി

ഭോപ്പാലിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട്  ഒാഫ് മെഡിക്കൽ സയൻസസ് വിവിധ വകുപ്പുകളിൽ ഫാക്കൽറ്റി ഗ്രൂപ്പ് എ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. 119 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് അഞ്ച്.

പ്രഫസർ(ഒഴിവ്–41), അഡീഷനൽ പ്രഫസർ(ഒഴിവ്–28), അസോഷ്യേറ്റ് പ്രഫസർ(ഒഴിവ്–50) എന്നീ തസ്തികകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimsbhopal.edu.in

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA