എൻടിപിസിയിൽ 207 എക്‌സിക്യൂട്ടീവ് ട്രെയിനി, ശമ്പളം: 60,000- 1,80,000 രൂപ

NTPC
SHARE

പൊതുമേഖലാ സ്‌ഥാപനമായ എൻടിപിസി ലിമിറ്റഡ് എൻജിനീയറിങ് എക്‌സിക്യൂട്ടീവ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്‌ട്രുമെന്റേഷൻ, മൈനിങ് വിഭാഗങ്ങളിലായി 207 ഒഴിവുകളുണ്ട്. ഗേറ്റ് 2019 വഴിയാണു തിരഞ്ഞെടുപ്പ്. ഒരു വർഷത്തെ പരിശീലനമാണ്. ഒാൺലൈനായി റജിസ്ട്രേഷൻ നടത്തണം. ഒാൺലൈൻ റജിസ്ട്രേഷനുള്ള അവസാന തീയതി: ജനുവരി 31. വിഭാഗം, ഒഴിവുകളുടെ എണ്ണം, ബന്ധപ്പെട്ട ബിരുദം എന്നിവ ചുവടെ.

ഇലക്‌ട്രിക്കൽ എൻജിനീയറിങ് (ഒഴിവ്-47): ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്.

മെക്കാനിക്കൽ എൻജിനീയറിങ് (ഒഴിവ്-95): മെക്കാനിക്കൽ/പ്രൊഡക്ഷൻ/ ഇൻഡസ്ട്രിയൽ എൻജിനീയറിങ്/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്/തെർമൽ/മെക്കാനിക്കൽ ആൻഡ് ഒാട്ടോമേഷൻ/പവർ എൻജിനീയറിങ്.

ഇലക്ട്രോണിക്സ് എൻജിനീയറിങ് (ഒഴിവ്-25): ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ  ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്

ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് (ഒഴിവ്- 25): ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.

മൈനിങ് എൻജിനീയറിങ് (ഒഴിവ്- 15): മൈനിങ്.

യോഗ്യത: കുറഞ്ഞത് 65% മാർക്കോടെ മുഴുവൻ സമയ എൻജിനീയറിങ്/ടെക്‌നോളജി ബിരുദം/എഎംഐഇ. നിബന്ധനകൾക്കു വിധേയമായി  അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

ഉയർന്നപ്രായം: 2019 ജനുവരി 31ന് 27 വയസ്. 

പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസി (എൻസിഎൽ)കാർക്ക് മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം വയസിളവുണ്ട്.  

ശമ്പളം: 60000- 180000 രൂപ. 

റജിസ്ട്രേഷൻ ഫീസ്: 150 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്കു ഫീസില്ല. എസ്‌ബിഐ ശാഖകൾ വഴി ഫീസടയ്‌ക്കണം. എൻടിപിസിയ്‌ക്കു വേണ്ടി ന്യൂഡൽഹി സിഎജി ബ്രാഞ്ചിലെ  പ്രത്യേക അക്കൗണ്ടിൽ (അക്കൗണ്ട് നമ്പർ: 30987919993) മാറാവുന്ന രീതിയിലാണു പണം നിക്ഷേപിക്കേണ്ടത്. 

ഫീസ് അടയ്‌ക്കുന്നതിനുള്ള പേ ഇൻ സ്ലിപ്പും നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും. ഫീസ് അടയ്‌ക്കുമ്പോൾ ലഭിക്കുന്ന ജേണൽ നമ്പറും ബ്രാഞ്ച് കോഡും ഓൺലൈൻ റജിസ്‌ട്രേഷൻ സമയത്ത് പൂരിപ്പിക്കണം. നെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ് /ക്രെഡിറ്റ് കാർഡ് മുഖേന ഒാൺലൈയി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: ഗേറ്റ് 2019ന്റെ റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് NTPC ET-2019 ന് www.ntpccareers.net എന്ന വെബ്‌സൈറ്റ് വഴി  ഓൺലൈനിൽ അപേക്ഷിക്കാം. 

GATE-2019നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.gate.iitg.ac.in എന്ന വെബ്സൈറ്റ് കാണുക.  

വിശദവിവരങ്ങൾക്ക്: www.ntpccareers.net. 

Job Tips >>

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN JOBS & CAREER
SHOW MORE
FROM ONMANORAMA