ഓടുപൊളിച്ചു വീടിനകത്തു കടക്കാൻ ശ്രമിച്ച പുലി; ആശങ്കയോടെ നാട്ടുകാർ!

Leopard attack
SHARE

വാൽപ്പാറയിൽ ഓടുപൊളിച്ചു വീടിനകത്തു കടക്കാൻ ശ്രമിച്ച പുലിയെ നാട്ടുകാർ വിരട്ടിയോടിച്ചു. ഒട്ടേറെപ്പേർ തിങ്ങിപ്പാർക്കുന്ന വാഴത്തോട്ടത്തിലാണു കഴിഞ്ഞ ദിവസം രാത്രി പുലിയിറങ്ങിയത്. നടുമല എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ പുലിയിറങ്ങിയതു പലരും കണ്ടിരുന്നു. പുലി നാട്ടിലിറങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നതിനാൽ നാട്ടുകാർ ജാഗ്രതയിലായിരുന്നു.

Leopard
വാൽപ്പാറ വാഴത്തോട്ടത്തിലെ താമസക്കാരനായ റൂബന്റെ വീടിന്റെ ഓട് പുലി പൊളിച്ച നിലയിൽ.

മൂന്നര അടി നീളമുള്ള പുലി റൂബൻ എന്നയാളുടെ വീടിനു മുകളിൽ കയറി ഓട് മാറ്റുന്ന ശബ്ദം കേട്ടതോടെ നാട്ടുകാർ ഓടിയെത്തി. ഒച്ചവച്ചതോടെ പുലി സ്ഥലം വിട്ടു. നഗരത്തിനു ചുറ്റുമുള്ള തേയിലത്തോട്ടങ്ങളിൽ സ്ഥിരം എത്താറുള്ള പുലികളെ കൂടു സ്ഥാപിച്ചു പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പു പരിഗണിക്കുന്നില്ലെന്നാണു പരാതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HABITAT & POLLUTION
SHOW MORE
FROM ONMANORAMA