വിശ്വാസത്തിന് ശേഷം അജിത്തിന്റെ സൂപ്പർഹിറ്റ് ‘ഡ്രോൺ ടാക്സി’

ajith-drone-taxi
SHARE

വിശ്വാസം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തല അജിത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇത്തവണ പുതിയ സിനിമയല്ല മറിച്ച് അജിത്തിന്റെ ഡ്രോൺ ടാക്സിയാണ് വാർത്തകളിൽ താരമാകുന്നത്. തമിഴ്‌നാട്ടില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് നടൻ അജിത്തിന്റ ഡ്രോൺ ടാക്സി ശ്രദ്ധാകേന്ദ്രമായത്. 

അജിത് മാര്‍ഗ്ഗദര്‍ശിയായ ടീം ദക്ഷയാണ് ഡ്രോൺ നിർമിച്ചത്. സെന്റർ ഫോർ എയ്റോസ്പെയ്സ് റിസേർച്ച്, എംഐടി ക്യാമ്പസ്, അണ്ണാ യുണിവേഴ്സിറ്റി എന്നിവരാണ് ദക്ഷയ്ക്ക് പിന്നിൽ. ഒന്നര വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് ഈ ഡ്രോണിന്റെ പ്രോട്ടോടൈപ്പ് നിർമിച്ചത്. ടീം ദക്ഷയുടെ യുഎവി സിസ്റ്റം അഡ്വസറും ടെസ്റ്റ് പൈലറ്റുമാണ് അജിത്.

ഒരാൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഡ്രോണിന് രണ്ടു സുരക്ഷാ വാതിലുകളുണ്ട്. 45 മിനിറ്റ് പറക്കാൻ സാധിക്കും എന്നാണ് നിർമാതാക്കൾ പറയുന്നത്. പരമാവധി 90 കിലോഗ്രാം ഭാരം വരെ വഹിക്കാനും സാധിക്കും. 300 മീറ്റർ വരെ ഉയരത്തിൽ ഡ്രോണിന് പറക്കാൻ സാധിക്കുമെന്നും ടീം ദക്ഷ പറയുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA