കാറിന്റെ ഇന്ധനക്ഷമതയും പെർഫോമൻസും കൂട്ടാം, ഒപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാം

Representative Image
SHARE

കൽക്കരിയിൽ ഒാടുന്ന തീവണ്ടിയെക്കാളും കൂടുതൽ പുകതുപ്പിപ്പോകുന്ന കാറുകളെയും ട്രക്കുകളേയും റോഡിൽ കാണാറില്ലേ. അന്തരീക്ഷ മലീനികരണത്തിന്റെ പ്രധാന കാരണങ്ങൾ വാഹനങ്ങളാണെന്നു പറയിപ്പിക്കുന്നത് ഇത്തരം വാഹനങ്ങളാണ്. പരിധിയിൽ കൂടുതൽ പുക വാഹനത്തിൽ നിന്നു വരുന്നുണ്ടെങ്കിൽ അത് എൻജിന്റെ തകരാറാണു കാണിക്കുന്നതെന്നു ഭൂരിപക്ഷം പേർക്കുമറിയില്ല. അൽപം പഴയ വാഹനങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. എൻജിന്റെ കരുത്തു കുറയുക, എൻജിൻ വിറയൽ, ഇന്ധനക്ഷമതയിൽ കാര്യമായ കുറവു വരിക എന്നിവയൊക്കെ ഈ കറുത്ത പുകയോടൊപ്പം വെളിപ്പെട്ടു തുടങ്ങും.

വില്ലൻ കാർബൺ

എൻജിനുള്ളിൽ കാർബൺ അടിഞ്ഞുകൂടുന്നതാണ് എൻജിന്റെ പമ്മലിനും കൂടുതൽ പുക പുറം തള്ളുന്നതിനും ഇടയാക്കുന്നത്. ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന  കാർബണിന്റെ പത്തു ശതമാനത്തോളം പിസ്റ്റണിന്റെ മുകളിലും ഹെഡിനു താഴെയായും വാൽവുകളിലും മറ്റും അടിഞ്ഞുകൂടും. നിലവാരം കുറഞ്ഞ ഇന്ധനം ഉപയോഗിച്ചാൽ കാർബൺ കൂടുതൽ അടിയാൻ കാരണമാകും. കാർബണിന്റെ അളവു കൂടുമ്പോൾ എൻജിന്റെ ആരോഗ്യസ്ഥിതിയും വഷളാകും. 

ഡീ കാർബണൈസിങ്

സർവീസ് സെന്ററുകളിലും മറ്റു വർക്‌ഷോപ്പുകളിലുമൊക്കെ എൻജിനിലടിഞ്ഞ കാർബൺ നീക്കം ചെയ്യുന്ന ഡീ കാർബണൈസിങ് നടത്താറുണ്ട്. എന്നാൽ മിക്കവരും കെമിക്കൽ ഒഴിച്ചാണ് ഡീ കാർബണൈസിങ് നടത്തുന്നത്. ഇത് എൻജിനു കേടു വരുത്തിയേക്കാം. 

കാർ കാഡിയാക് കെയർ

യാതൊരു കെമിക്കലും ഉപയോഗിക്കാതെ ‍ഡീ കാർബണൈസിങ് ചെയ്യുന്നു എന്നതാണ് കാർ കാഡിയാക് കെയറിന്റെ സവിശേഷത. ജർമൻ നിർമ്മിത മെഷീൻ ഉപയോഗിച്ചാണ് കാർ കാഡിയാക് കെയറിൽ ഡീ കാർബണൈസിങ് ചെയ്യുന്നത്. എൻജിൻ സ്റ്റാർട്ട് ചെയ്തതിനുശേഷം ഇൻലെറ്റ് വാൽവിലൂടെ ഹൈഡ്രജനെയും ഒാക്സിജനെയും കടത്തിവിടുന്നു. എൻജിനിലടിഞ്ഞിരിക്കുന്ന കാർബണിനെ ഹൈഡ്രജൻ ഹൈഡ്രോ കാർബണാക്കി മാറ്റുകയും ഹൈഡ്രോ കാർബണിനെ ഒക്സിജൻ കാർബൺഡയോക്സൈഡ് ആക്കി മാറ്റുകയും ചെയ്യുന്നു. അരമണിക്കൂർ കൊണ്ട് ഈ പ്രവൃത്തി കഴിയും. 78 ശതമാനം വരെ മലിനീകരണം കുറയ്ക്കാൻ കഴിയുമെന്നു കാർ കാഡിയാക് കെയറിന്റെ മാനേജിങ് ഡയറക്ടറായ പ്രഭാകരൻ ഗോപിനാഥ് ഉറപ്പു നൽകുന്നുണ്ട്. മാത്രമല്ല എൻജിന്റെ പെർഫോമൻസ് 20 ശതമാനവും ഇന്ധനക്ഷമത 15 ശതമാനവും കൂടുമെന്നും അദ്ദേഹം പറയുന്നു. അര മണിക്കൂറ്കൊണ്ട് കാർ കാഡിയാക്കിൽ ഡീ കാർബണൈസ് ചെയ്തു പോകാം. 

നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ കാർ കാഡിയാക് ഡീലർഷിപ്പുകളുണ്ട്. 

3250 രൂപയാണ് ഇതിനു വേണ്ടിവരുന്ന ചെലവ്. 

കൂടുതൽ വിവരങ്ങൾക്ക്– 9400328851

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA