ഇനിയെല്ലാം ഇലക്ട്രിക്...

e-vehicles
SHARE

ഡീസലിന് 70 രൂപ. പെട്രോൾ നൂറിലേക്ക് കുതിക്കുന്നു. ഇതൊക്കെ ആർക്കാണ് പ്രശ്നം? ഇലക്ട്രിക് വരുകയല്ലേ. ഇക്കഴിഞ്ഞ ന്യൂഡൽഹി ഒാട്ടൊ എക്സ്പൊ സത്യത്തിൽ ഇലക്ട്രിക് മേളയായിരുന്നു. ഇരുചക്രവാഹനങ്ങൾ മുതൽ കാറും ബസും ട്രക്കും വരെ ഇലക്ട്രിക്കിലാണ് ഇനി ഒാടാൻ പോകുന്നത് എന്ന സന്ദേശമാണ് എക്സ്പൊ നൽകിയത്. ഇതേ വേഗത്തിൽ പോയാൽ 10 കൊല്ലം തികയുംമുമ്പ് ഇന്ത്യയിലെ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളേ കാണൂ. എക്സ്പൊയിൽ കണ്ട ചില ഇലക്ട്രിക് വാഹനങ്ങൾ.

Electric Vehicles In Auto Expo

∙ ബി എം ഡബ്ല്യ ഐ 3 എസ്: ചെറു ഹാച്ച്ബാക്ക്. രാജ്യാന്തര വിപണിയിലുള്ള ഐ 3 എസിന്റെ കരുത്തു കൂടിയ വകഭേദമാണ് പ്രദർശിപ്പിച്ചത്. ഇന്ത്യയിൽ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. 184 ബി എച്ച് പിയും 270 എൻ എം ടോർക്കുമുണ്ട്. ഒരു തവണ ചാർജ് ചെയ്താൽ 280 കിലോമീറ്റർ സഞ്ചരിക്കാം.

eq
Concept EQ

∙ മെഴ്സഡീസ് കണ്‍സെപ്റ്റ് ഇക്യൂ: 2016 പാരീസ് ഓട്ടോഎക്സ്പൊയിൽ ആദ്യമായി പ്രദർശിപ്പിച്ച വാഹനം. രണ്ട് ഇലക്ട്രിക് മോട്ടറുകളുമായി എത്തുന്ന കാറിന് 300 കിലോവാട്ട് കരുത്ത്. ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ സഞ്ചരിക്കും.

racemo
Tata racemo

∙ ടാറ്റ റേസ്മോ പ്ലസ്: ടാറ്റയുടെ പുതിയ ബ്രാൻഡ് ടമോയുടെ ലേബലിലെത്തുന്ന റേസ്‌മോ സുപ്പർസ്പോർട്സ് കാറിന്റെ ഇലക്ട്രിക് പതിപ്പ്. 203 ബിഎച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുകളുള്ള കാർ 350 കിലോമീറ്റർ ഒറ്റ ചാർജിൽ സഞ്ചരിക്കും. ആഗോളതലത്തിൽ സ്റ്റാർട് അപ്പുകളോടും മുൻനിര ടെക്നോളജി കമ്പനികളുമായും ഒരുപോലെ ആശയവിനിമയത്തിനുള്ള വേദിയായും പ്രവർത്തിക്കുന്ന ടമോ കൂടുതൽ ഇലക്ട്രിക് കൺസപ്റ്റുകൾ െെവകാതെ എത്തിക്കുന്നുണ്ട്.

ioniq ev
ioniq ev

∙ ഹ്യുണ്ടേയ് അയോണിക്: കരുത്തുള്ള ഇലക്ട്രിക് കാറായ അയോണിക്ക് ഇവിക്ക് 100 കിലോമീറ്റർ വേഗത്തിലെത്താൻ 10. 2 സെക്കൻഡ് മതി. 120 എച്ച് പി കരുത്ത്. ഹൈബ്രിഡ് മോഡലിന് 43 എച്ച് പി തരുന്ന ഇലക്ട്രിക് മോട്ടറാണ്.1.56 കിലോവാട്ടുള്ള ലിഥിയം അയേൺ പോളിമർ ബാറ്ററിയുമുണ്ട്.

Suzuki e-Survivor Concept
Suzuki e Survivor

∙ സുസുക്കി ഇ സർവെയർ: ഇലക്ട്രിക് എസ്‍‌യുവി കൺസെപ്റ്റാണ് ഇ സർവെയർ. രണ്ടു സീറ്റർ വാഹനത്തിന്റെ നാലു വീലുകൾക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്. 2020 ൽ പ്രൊഡക്ഷൻ മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

Okinawa Praise E-Scooter
Okinawa

∙ ഒകിനാവ: ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒകിനാവ സ്കൂട്ടേഴ്സ് ഒറ്റ ചാർജിങ്ങിൽ 2 മണിക്കൂർ ഓടുന്ന ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചു. പ്രോട്ടോടൈപ്പ് മോട്ടോർസൈക്കിൾ ഒകി 100, ഇ സ്കൂട്ടർ റിഡ്ജിന്റെ പുതിയ ലിഥിയം അയൺ ബാറ്ററി പതിപ്പ് എന്നിവയാണ് അവതരിപ്പിച്ചത്. രണ്ടു ലിഥിയം അയൺ ബാറ്ററിയിലാണ് പ്രവർത്തനം. പരമാവധി വേഗം 100 കി മി. രണ്ടു മണിക്കൂർ ചാർജിൽ 150 കിലോമീറ്റർ ഒാടും.

thor
Thor

∙ ഥോർ: ഇരുചക്ര വാഹനങ്ങളിലെ ഇലക്ട്രിക് ചാംപ്യനാണ് യു എം അവതരിപ്പിക്കുന്ന ഥോർ. ലോകത്തിലെ ആദ്യ ഇലക്ട്രിക് കൂസർ എന്ന അവകാശവാദവുമായി എത്തുന്ന ഥോറിന് വില അഞ്ചു ലക്ഷം. പരമാവധി 30 കിലോവാട്ട് കരുത്തും 70 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ് ശക്തി. നിലവിൽ വിപണിയിലുള്ള 800 സിസി ബൈക്കുകളെ പിന്നിലാക്കുന്ന പെർഫോമൻസ് ബൈക്കിനുണ്ടെന്ന് യുഎം അവകാശപ്പെടുന്നു. മൂന്നു വേരിയൻറുകളുണ്ട്. അടിസ്ഥാന മോഡൽ ഒറ്റ ചാർജിൽ 81 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ രണ്ടാമത്തെ മോഡല്‍ 149 കിലോമീറ്ററും മൂന്നാമത്തെ മോഡൽ 270 കിലോമീറ്ററും ഒാടും. വെറും 40 മിനിട്ടിൽ 80 ശതമാനം വരെ ചാർജാകും. എൽഇഡി ഹെഡ്‍ലൈറ്റ്, എബിഎസ് തുടങ്ങിയ സാങ്കേതിക വിദ്യകളുള്ള ബൈക്കിൽ റിവേഴ്സ് ഗിയറുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA