Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എതിരാളികളേ സൂക്ഷിച്ചോളൂ, മഹീന്ദ്ര മരാസോ എത്തി

mahindra-marazzo-1 Mahindra Marazzo

എംപിവി സെഗ്‍മെന്റിൽ മാറ്റങ്ങൾ കുറിക്കാൻ മഹീന്ദ്ര മരാസോ എത്തി. വില 9.99 ലക്ഷം മുതൽ 13.90 ലക്ഷം വരെ രൂപ. നാലു വകഭേദങ്ങളിലായി പുറത്തിറങ്ങിയ മരാസോയുടെ അടിസ്ഥാന വകഭേദം എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം6 ന് 12.40 രൂപയും എം 8ന് 13.90 ലക്ഷം രൂപയുമാണ് വില. പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന മരാസോ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ തുടങ്ങിയ വാഹനങ്ങളോടാണു മത്സരിക്കുന്നത്. സെഗ്‌മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായാണ് മരാസോ എത്തിയിട്ടുള്ളതെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

mahindra-marazzo-2 Mahindra Marazzo

അടിസ്ഥാന വകഭേദമായ എം2 വിൽ 16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെർട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എൻജിന്‍ ഇമൊബിലൈസര്‍ എന്നിവയുണ്ടാകും. രണ്ടാമത്തെ വകഭേദമായ എം4 ൽ എം2 ലെ ഫീച്ചറുകൾ കൂടാതെ ഷാര്‍ക്ക് ഫിന്‍ ആന്റീന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പർ, ഇലക്ട്രിക്കലി അ‍ഡ്ജസ്റ്റബിൾ മിററുകൾ, വോയിസ് മെസേജിങ് സംവിധാനം, പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍ എന്നിവയുണ്ട്.

mahindra-marazzo-5 Mahindra Marazzo

ആദ്യ രണ്ടു വകഭേദങ്ങളിലൂള്ള ഫീച്ചറുകൾ കൂടാതെ മൂന്നാമത്തെ വകഭേദമായ എം 6 ൽ മുന്‍ പിന്‍ ഫോഗ്‌ലാംപുകള്‍, ഫോളോ മീ ഹോം പ്രോജക്ടര്‍ ഹെഡ്‌ലാംപുകള്‍ പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിലുള്ള ഓഡിയോ കണ്‍ട്രോളുകൾ, പാർക്കിങ് സെന്‍സറുകള്‍, കോര്‍ണറിങ് ലാംപുകള്‍, നാവിഗേഷന്‍, കീലെസ് എന്‍ട്രി എന്നിവയുണ്ട്.

mahindra-marazzo-3 Mahindra Marazzo

ഉയർന്ന വകഭേദമായി എം8 ൽ മറ്റു മോ‍ഡലുകൾക്കുള്ള ഫീച്ചറുകൾ കൂടാതെ. 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകൾ, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ എന്നിവയുള്ള ഇന്‍ഫോടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോൾഡബിള്‍ മിറർ എന്നിവയുണ്ട്.

mahindra-marazzo-4 Mahindra Marazzo

ചീറ്റപ്പുലിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് മഹീന്ദ്രയുടെ ആദ്യ ഗ്ലോബൽ എസ്‌യുവിയായ എക്സ്‌യുവി 500 നിർമിച്ചതെങ്കിൽ, മരാസോയുടെ പ്രചോദനം സ്രാവാണ്. ഷാർക്ക് എന്ന അർഥം വരുന്ന സ്പാനിഷ് പേരാണ് നൽകിയിട്ടുള്ളത്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യവാഹനമാണ് മരാസോ. സ്രാവിന്റെ പല്ലുകളിൽനിന്നു പ്രചോദനം ഉള്‍ക്കൊണ്ട ഗ്രില്ലാണ് മുന്നിൽ. മഹീന്ദ്രയും പെനിൻഫെരിയയും സംയുക്തമായി വികസിപ്പിച്ച വാഹനം കമ്പനിയുടെ പുതിയ ഡിസൈൻ ഫിലോസഫിയുടെ തുടക്കമായിരിക്കും. 

mahindra-marazzo-6 Mahindra Marazzo

പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ട്. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉപയോഗിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.