sections
MORE

സൂപ്പര്‍ താരമാകാന്‍ സിആര്‍-വി; വില 28.15 ലക്ഷം രൂപ മുതല്‍

Honda-CR-v-launch1
SHARE

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി സിആര്‍-വി വിപണിയില്‍. എക്‌സ് ഷോറൂം വില 28.15 ലക്ഷം രൂപ മുതൽ 32.75 ലക്ഷം രൂപ വരെ. പ്രീമിയം എസ്‌യുവി വിഭാഗത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് ഇക്കോസ്‌പോര്‍ട്ട് എന്നിവരുമായാണ് സിആര്‍-വി മത്സരിക്കുന്നത്. ഡീസല്‍ എന്‍ജിനില്ല എന്ന പരാതിക്ക് പരിഹാരവുമായാണ് പുതിയ മോഡല്‍ എത്തിയത്. 

പ്രീമിയം എസ്‌യുവി സിആര്‍-വി എക്സ്ഷോറൂം വിലകൾ ഇങ്ങനെ:

സിആര്‍-വി പെട്രോൾ 2WD - 28,15,000 രൂപ.

സിആര്‍-വി ഡീസൽ 2WD - 30,65,000 രൂപ

സിആര്‍-വി ഡീസൽ AWD - 32,75,000 രൂപ

honda-cr-v

കഴിഞ്ഞ മോഡലില്‍ നിന്ന് രൂപകല്‍പനാ രേഖകള്‍ കടം കൊണ്ടിട്ടുണ്ടെങ്കിലും കാഴ്ചയിലും ഉപയോഗത്തിലും കൂടുതല്‍ പ്രീമിയം ടച്ചുകള്‍ വന്നതാണ് പുതിയ സി ആര്‍ വി. പുറം കാഴ്ചയില്‍ത്തന്നെ വലിയൊരു എസ് യു വിയുടെ രീതി. നല്ല ഈടും ഉറപ്പും ഓരോ ഘടകങ്ങളിലും പ്രതിഫലിക്കും. നഗര എസ് യു വി എന്ന സങ്കല്‍പത്തില്‍ ഊന്നിയാണ് രൂപകല്‍പന. എല്‍ ഇ ഡി ലൈറ്റുകളാണ് മുന്നിലും പിന്നിലും. 18 ഇഞ്ച് അലോയ്‌സ്.

ഡീസലിൽ ഒരു സി ആർ വി - ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് 

കറുപ്പും ബീജും സമന്വയിക്കുന്ന ഉള്ളില്‍ ഡാഷ് ബോര്‍ഡിലും ഡോര്‍പാഡുകളിലും വുഡന്‍ ഫിനിഷുമുണ്ട്. ഡാഷ്‌ബോര്‍ഡിനോട് ചേര്‍ന്നാണ് ഗിയര്‍ ലിവര്‍. ഡീസല്‍ ഓട്ടമാറ്റിക്കിന് ഗിയര്‍ലിവറിലില്ല പകരം സ്വിച്ചുകള്‍. മൂന്ന് സ്‌പോക്ക് സ്റ്റിയറിങ് വീല്‍. 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. ധാരാളം സ്‌റ്റോറേജ്. മുന്‍ സീറ്റുകളുടെ ഇടയിലെ ഹാന്‍ഡ് റെസ്റ്റില്‍ മൂന്നു തരത്തില്‍ ക്രമീകരിക്കാവുന്ന സ്‌റ്റോറേജുണ്ട്. മികച്ച നിലവാരമുള്ള മുന്‍ സീറ്റുകള്‍ എട്ടു തരത്തില്‍ ക്രമീകരിക്കാം. എബിഎസ്, ഇബിഡി, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, െ്രെഡവര്‍ അറ്റന്‍ഷന്‍ മോണിറ്റര്‍, മോഷന്‍ ആഡാപ്റ്റീവ് ഇലക്ട്രിക് സ്റ്റിയറിങ് എന്നിവയുണ്ട്. ഇടതുവശത്തേക്ക് തിരിയുമ്പോള്‍ കാഴ്ച കൂട്ടുന്നതിനായി ഇന്‍ഡികേറ്ററിടുമ്പോള്‍ ആക്ടീവേറ്റാകുന്ന ലൈന്‍ വാച്ച് ക്യാമറ സുരക്ഷ കൂട്ടുന്നു.

സിആർ-വി ഏഴു സീറ്റർ ഇതാദ്യമായാണ് പുറത്തിറങ്ങുന്നത്. മുൻഗാമിയെ അപേക്ഷിച്ച് കൂടുതൽ നീളവും വീതിയും ഉയരവുമുള്ളതാണ് പുതിയ സി ആർ വി. നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയവയോടു കൂടിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. കിലോമീറ്ററുകൾ കണക്കിലാക്കാതെ മൂന്നുവര്‍ഷത്തെ വാറന്‍റിയാണ് സി ആർ വിക്ക് ലഭിക്കുന്നത്.

ഹോണ്ട ലെയിൻ വാച്ച്, യാത്രക്കാരൻറെ ഭാഗത്തുളള കാമറയോടു കൂടിയ റിയർവ്യൂ കണ്ണാടി. മൾട്ടി ആംഗിൾ റിവേഴ്സ് കാമറ എന്നിവയാണ് ഡ്രൈവര്‍ക്ക് സഹായകരമാകുന്ന സവിശേഷതകൾ. ഇലക്ട്രോണിക് ഗിയർ സെലക്ടർ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയാണ് ശ്രദ്ധേയമായ മറ്റു സവിശേഷതകൾ. ഈ സെഗ്മെന്‍റില്‍ ആദ്യമായി ടോർക്ക് ഇൻഡിക്കേറ്റർ മോണിറ്ററോടു കൂടിയാണ് ഹോണ്ട സിആർ-വി കളത്തിലിറങ്ങുന്നത്. നാഗരികരായ ഉപയോക്താക്കളെ ലക്ഷ്യംവയ്ക്കുന്ന അഞ്ചാം തലമുറ സിആർ-വിയുടെ ബോഡിയുടെ 54 ശതമാനവും ഉന്നത ഗുണനിലവാരമുള്ള സ്റ്റീൽ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലില്‍. കഴിഞ്ഞ തലമുറയിലെ 154 ബിഎച്ച്പി 2 ലീറ്റര്‍ പെട്രോള്‍ മോഡലില്‍ നിലനിര്‍ത്തിയിരിക്കുന്നു. ഡീസലിന് 9 സ്പീഡ് ഗിയര്‍ബോക്‌സും പെട്രോളിന് സിവിടി ഗിയര്‍ബോക്‌സും. രണ്ട് വീല്‍ ഡ്രൈവ് കൂടാതെ നാല് വീല്‍ ഡ്രൈവ് മോഡലുമുണ്ട്. ഡീസലിന് 19.5 കിലോമീറ്ററും പെട്രോളിന് 14.4 കിലോമീറ്ററും ഇന്ധനക്ഷമത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA