sections
MORE

ഇതാണ് കാത്തിരുന്ന സാൻട്രോ, വില 3.89 ലക്ഷം മുതൽ

santro-2018
SHARE

സാൻട്രോ രണ്ടാമൻ വിപണിയിൽ വില 3.89 ലക്ഷം മുതൽ ആരംഭിക്കും  അഞ്ച് വകഭേദങ്ങളിലായി എഴു നിറങ്ങളിൽ പുതിയ സാൻട്രോ ലഭിക്കും. സാൻട്രോയുടെ മാനുവൽ പതിപ്പിന്റെ വില 3.89 ലക്ഷം മുതൽ 5.45 ലക്ഷം വരെയും എംഎംടിക്ക് 5.18 ലക്ഷം മുതൽ 5.46 ലക്ഷം വരെയും സിഎൻജി വകഭേദത്തിന് 5.23 ലക്ഷം മുതൽ 5.64 ലക്ഷവുമാണ് വില. ഡിലൈറ്റ് (3.89 ലക്ഷം), ഇറ (4.20 ലക്ഷം), മാഗ്ന (4.57 ലക്ഷം), സ്പോർട്സ്  (4.99 ലക്ഷം) ആസ്ത (5.45 ലക്ഷം) വേരിയന്റുകളിലാണ് പുതിയ സാൻട്രോ ലഭിക്കുക. എംഎംടി വകഭേദവും സിഎൻജി വകഭേദവും മാഗ്ന, സ്പോർട്സ് വേരിയന്റുകളിൽ മാത്രം. 

പുതിയ സാൻട്രോ ടെസ്റ്റ് ഡ്രൈവ് വായിക്കാം

santro-2018-2
All New Santro

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്‌യെ ഇന്ത്യയിലെ ജനപ്രിയ കാറാക്കി മാറ്റിയ സാൻട്രോയുടെ രണ്ടാം വരവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഓക്ടോബർ എട്ടിന് ആരംഭിച്ച പ്രീ ബുക്കിങ്ങിലൂടെ 23500  ബുക്കിങ്ങുകളാണ് പുതിയ സാൻട്രോയ്ക്ക് ലഭിച്ചത്.  ആദ്യ അര ലക്ഷം കാറുകൾക്ക് പ്രത്യേക വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്തിരുന്നു. 

santro-2018-5
All New Santro

പുതിയ സാൻട്രൊയും പഴയ സാൻട്രൊയുമായുള്ള സാദൃശ്യം പേരിൽ ഒതുങ്ങുന്നു എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. എന്നാൽ 20 കൊല്ലം മുമ്പ് പഴയ സാൻട്രൊ ഇന്ത്യയിലെ വാഹനവ്യവസായ മേഖലയിൽ പുത്തൻ പ്രവണതകൾ തുറന്നിട്ടതുപോലെ പുതിയ സാൻട്രൊ രണ്ടാമതൊരിക്കൽക്കൂടി കാലികമായ മാറ്റങ്ങൾക്കു തുടക്കമിടുകയാണ്. ചെറിയൊരു കുടുംബ കാറിൽ എന്തൊക്കെയാകാം എന്നതിനു പുത്തൻ തലങ്ങൾ തീർക്കുകയാണ് സാൻട്രൊ രണ്ടാമൻ.

santro-2018-4
All New Santro

ആദ്യ സാൻട്രൊയെപ്പോലെ ഉയർന്നു നിൽക്കുന്ന ടോൾബോയ് രൂപകൽപനയാണ് പുതിയ സാൻട്രൊയിലും. ഉള്ളിലും പുറത്തും പഴയ സാൻട്രൊയെക്കാൾ വലുപ്പം. വീൽ ബേയ്സ് കൂടുതലുള്ളതും എൻജിൻ ബേയ്ക്ക് ഒതുക്കമുള്ളതും ഉള്ളിലെ അധികസ്ഥലമായി പരിണമിക്കുന്നു. മുന്നിൽ രണ്ടാൾക്കും പിന്നിൽ മൂന്നു പേർക്കും സുഖ സവാരി. ലെഗ് റൂം, ഹെഡ് റൂം, നല്ല സീറ്റുകൾ, പ്രീമിയം സെഡാനുകളെപ്പോലെ പിന്നിൽ എ സി വെൻറ്, കൂടാതെ, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, റിവേഴ്സ് ക്യാമറയുമുണ്ട്. ഏറ്റവും താണ മോഡലിനും എയർ ബാഗും എ ബി എസും.

santro-2018-3
All New Santro

ആധുനിക സാങ്കേതികതയിൽ പിറന്ന സാൻട്രൊയ്ക്ക് പുതിയ പ്ലാറ്റ്ഫോമാണ്. സുരക്ഷയ്ക്കും സുഖസവാരിക്കും മുൻതൂക്കം നൽകുന്ന രൂപകൽപനയിൽ സ്െറ്റലിങ് പിൻ സീറ്റിലാകുന്നില്ല. ക്രോമിയം ആവരണമുള്ള വലിയ ഗ്രിൽ കാട്ടാനയുടെ മസ്തകത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനികത തുളുമ്പുന്ന ഹെഡ് ലാംപ്. വശങ്ങളിൽ വലിയ വീൽ ആർച്ചുകൾക്കു പുറമെ മസ്കുലർ വടിവുള്ള പാനലുകൾ. പിൻവശം പൊതുവെ ലളിതമാണ്.യുവതലമുറയ്ക്കു ചേർന്ന വടിവഴകുകൾ. മെർക് കാറുകളിലേതു പോലെയുള്ള എ സി െവൻറ്. െസൻറർ കൺസോളിൽ ഉറപ്പിച്ച പവർവിൻഡോ സ്വിച്ചുകൾ. കളർ കോഡിങ്ങുള്ള സീറ്റ് ബെൽറ്റും മറ്റു ഘടകങ്ങളും. മേൽത്തരം പ്ലാസ്റ്റിക്. 

santro-2018-1
All New Santro

കാറിനു കരുത്തേകുക 1.1 ലീറ്റര്‍, എപ്‌സിലോന്‍ പെട്രോൾ എന്‍ജിനാണ്. 69 ബി എച്ച് പി കരുത്ത്. ലീറ്ററിന് 20.3 കി മി വരെയാണ് ഇന്ധനക്ഷമത. സിഎൻജി പതിപ്പിന് 59 ബിഎച്ച്പി കരുത്തുണ്ട്. ഹ്യുണ്ടേയ് കാറുകളിലെ ആദ്യ എഎംടി ഗിയർബോക്സാണ് സാൻട്രോയിലൂടെ അരങ്ങേറിയത്. നിലവിലുള്ള എ എം ടികളിൽ നിന്നു വ്യത്യസ്തമായ ഇലക്ട്രിക്കലി നിയന്ത്രിക്കുന്ന ആക്ചുവേറ്ററുകളുള്ള യൂണിറ്റ് സി വി ടി ഗിയർബോക്സുകളോടു കിട പിടിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA