നെക്സോൺ ഇനി ഓട്ടമാറ്റിക്

tata-nexon-amt
SHARE

ഓട്ടമാറ്റിക്കിന്റെ കാലമാണിപ്പോൾ. അതിപ്രസരമാണെന്നും പറയാം. കാരണം കേരളത്തിലെ ബുദ്ധിമുട്ടേറുന്ന ഡ്രൈവിങ് പരിസ്ഥിതികളിൽ മാനുവൽ ഗിയർബോക്സ് പ്രായോഗികമല്ലാതാവുകയാണ്. ക്ലച്ചും ഗിയറും മാറിമാറിയിട്ട് കാലും കയ്യും തളരുമ്പോൾ ഓട്ടമാറ്റിക്കായി തെല്ല് ആശ്വാസം.

Tata Nexon | Test Drive Review | Malayalam | Manorama Online

∙ പലതരം: ഇന്ത്യയിൽ ഇന്നു ലോകത്തിലുള്ള ഏതാണ്ടെല്ലാ  ഓട്ടമാറ്റിക് സാങ്കേതികതകളും ലഭിക്കുന്നുണ്ട്. ടോർക് കൺവർട്ടർ, സി വി ടി, ഡി എസ് ജി സാങ്കേതികതകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും ആധുനികം ഡി എസ് ജി. ഗിയറുകളിൽ നിന്നു ഗിയറുകളിലേക്ക് അറിയാതെ തന്നെ മാറ്റമുണ്ടാകുന്ന ഈ സാങ്കേതികത ജർമൻ കാറുകളിൽ കണ്ടേത്താം. ടോർക് കൺവർട്ടർ ഗിയർബോക്സുകൾ കൊറിയൻ, ജാപ്പനീസ്, അമേരിക്കൻ കാറുകളിലുണ്ട്. താരതമ്യേന ലളിതവും ഇന്ധനക്ഷമവുമായ സി വി ടിക്ക് ജപ്പാനിലാണ് ഏറ്റവും ജനപ്രീതി. നിസ്സാൻ ഇന്ത്യയിൽ ആദ്യമായെത്തിച്ച സി വി ടി ഇപ്പോൾ  മാരുതിയും ഹോണ്ടയും ടൊയോട്ടയും കൊണ്ടു വന്നിട്ടുണ്ട്.

tata-nexon
Tata Nexon

∙ എ എം ടി: മേൽപ്പറഞ്ഞ ഗിയർബോക്സുകളൊക്കെ സാങ്കേതികമായി മികച്ചതാണെങ്കിലും വിലക്കൂടുതലുണ്ട്. ലക്ഷം രൂപയ്ക്കു മുകളിൽ കാറുകൾക്ക് വില ഉയരുമെന്നതാണ് ന്യൂനത. എന്നാൽ എ എം ടി എന്ന ഓട്ടമാറ്റിക് ഗിയർ ഷിഫ്റ്റ് സംഗതികൾ തലകുത്തനെയാക്കി. വെറും 25000 രൂപ അധികച്ചെലവിൽ മാനുവൽ ഗിയർ ബോക്സിനെ എല്ലാ അർത്ഥത്തിലും ഓട്ടമാറ്റിക് ആക്കുന്നതാണ് ഈ സാങ്കേതികത. 

tata-nexon-18
Tata Nexon

∙ ടാറ്റ നെക്സോൺ: മാരുതി, റെനോ, ടാറ്റ എന്നിവരാണ് എ എം ടി വ്യാപകമായി ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ഈ നിരയിലേക്കെത്തുന്ന ഏറ്റവും പുതിയ അതിഥിയാണ് നെക്സോൺ. ചെറു എസ് യു വി എങ്ങനെയാകണമെന്നതിൻറെ പരിപൂർണതായാണ് നെക്സോൺ. യൂറോപ്യൻ കാറുകളോടു കിടപിടിക്കുന്ന ഉൾവശം. മുന്നിലും പിന്നിലും യാത്രാസുഖം. സാങ്കേതികത്തികവ്. ഡ്രൈവബിലിറ്റി. എതിരാളികളെക്കാൾ ലക്ഷങ്ങൾ കുറവ്. വിശാലമായ വിതരണ, സർവീസ് ശൃംഖല. 

tata-nexon-16
Tata Nexon

∙ ടെക്കി: സാങ്കേതികതയുടെ പരിപൂർണതയായ നെക്സോണിലേക്ക് എ എം ടി കൂടിയെത്തുമ്പോൾ എല്ലാം തികയുന്നു. നെക്സോണിലെ സാങ്കേതികത്തികവുകൾ പറഞ്ഞാൽത്തീരില്ല. സ്മാർട്ട് വാച്ച് ഉപയോഗിച്ച് വാതിൽ തുറക്കാം, സ്റ്റാർട്ടു ചെയ്യാം. വളവ് തിരിയുന്നതിനനുസരിച്ച് വെട്ടം തരുന്ന ഹെഡ് ലാംപുകൾ, വാക്കാലുള്ള ആവശ്യങ്ങൾ അനുസരിക്കുന്ന മ്യൂസിക് സിസ്റ്റവും ഫോണും മറ്റു കാര്യങ്ങളും. 

tata-nexon-19
Tata Nexon

∙ കാലത്തിനു മുന്നേ: നെക്സോൺ കാലികമായ രൂപകൽപനയല്ല, വരാനിരിക്കുന്ന കാലത്തേക്കുള്ള രൂപകൽപനയാണ്. ചെറു എസ് യു വിയെങ്കിലും രൂപഗുണത്തിൽ വലിയ എസ് യു വികൾ സുല്ലിടും. തേനീച്ചക്കൂട് മാതൃകയിലുള്ള വലിയ ഗ്രില്ലിന് അടിവരയിടുന്ന ക്രോമിയം ലൈനുകൾ. പ്രൊജക്ടർ ഹെഡ് ലാംപ്, ഡേ ടൈം റണ്ണിങ് ലാംപുകൾ,

tata-nexon-20
Tata Nexon

∙ ഇങ്ങനൊരു കാറില്ല: ആനക്കൊമ്പ് നിറത്തിൽ ഫോഗ് ലാംപിനെ വലയം ചെയ്ത് തുടങ്ങുന്ന വീതിയുള്ള ലൈനുകൾ ഡോറിനു തൊട്ടു താഴെയായി വാഹനത്തിൻറെ വശങ്ങളിലൂടെ പിന്നിലെത്തുമ്പോൾ എക്സ് രീതിയിലുള്ള രൂപകൽപനയാകുന്നു. ഈ ആനക്കൊമ്പ് നിറവും സോണിക് സിൽവർ റൂഫും ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയ്കളും ചേർന്നാണ് നെക്സോണിനെ ഇന്ത്യയിലിന്നുള്ള ഏതു കാറിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

tata-nexon-24
Tata Nexon

∙ സ്പോർട്ടി: മസ്കുലറായ ബമ്പറും വീൽ ആർച്ചുകളും ബോഡിലൈനുകളും മുന്നിൽ മാത്രമല്ല പിന്നിലുമുണ്ട്. പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന കൂപെ സ്ലൈിങ്ങുള്ള ഏക എസ് യു വി. ഈ രൂപം ലോകത്ത് അധികം എസ് യു വികളിൽ കണ്ടിട്ടില്ല. സ്പോർട്ടിനെസ്സാണ് തീം.

tata-nexon-21
Tata Nexon

∙ യൂറോപ്യനാണോ? ഉള്ളിൽ നേർരേഖകളിലുള്ള രൂപകൽപനാ രീതി. കറുപ്പ്, ക്രോമിയം, പിയാനോ ബ്ളാക്ക്, സിൽവർ ഫിനിഷുകൾ സംഗമിക്കുന്നു. ഡാഷിൽ ഉറപ്പിച്ച റിവേഴ്സ് ക്യാമറയോടു കൂടിയ 6.5 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം യൂറോപ്യൻ പ്രീമിയം കാറുകളെ അനുസ്മരിപ്പിക്കും.

tata-nexon-10
Tata Nexon

∙ സൗകര്യങ്ങൾ: ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, പിന്നിൽ എസി വെന്റുകൾ, എട്ടു സ്പീക്കറുകളുള്ള ഹർമൻ മ്യൂസിക്ക് സിസ്റ്റം, കൂൾഡ് ഗ്ലൗ ബോക്സ്, സെൻട്രൽ കൺസോളിൽ അടയ്ക്കാവുന്ന സ്റ്റോറേജുകൾ. കുട സൂക്ഷിക്കാനുള്ള പ്രത്യേക അറ സ്കോഡയുടെ ആഡംബര കാറുകളിലും റോൾസ് റോയ്സിലും കണ്ടിട്ടുണ്ട്. 350 ലീറ്ററാണ് ബൂട്ട്.

tata-nexon-11
Tata Nexon

∙ കരുത്തൻ: റെവോട്രോൺ 1.2 ലീറ്റർ പെട്രോൾ, റെവോടോർക് 1.5 ലീറ്റർ ഡീസൽ എൻജിനുകൾ. നാലു സിലിണ്ടർ ഡീസൽ എൻജിന് 110 പി എസ് കരുത്തും 260 എൻ എം ടോർക്കും. മൂന്നു സിലിണ്ടർ പെട്രോൾ എൻജിനും 110 പി എസ് തന്നെ. 170 എൻ എമ്മാണ് ടോർക്. ആറു സ്പീഡ് ഗിയർ ബോക്സ്.എ എം ടിക്കും ആറു സ്പീഡ്. മാനുവലിലേക്ക് ഷിഫ്റ്റ് ചെയ്ത് ക്ലച്ച് ഇല്ലാതെ ഗിയർ മാറി ഓടിക്കാം. സിറ്റി, ഇക്കോണമി, സ്പോർട്ടി എന്നിങ്ങനെ മൂന്നു ഡ്രൈവ് മോഡ്.

∙ ടെസ്റ്റ്ഡ്രൈവ്: മലയാളം വെഹിക്കിൾസ് 8111991743

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SUVS
SHOW MORE
FROM ONMANORAMA