ജാന്‍വി കപൂറിന്റെ ഫിറ്റ്‌നസിനു പിന്നിലെ ആ രഹസ്യം

janhvi kapoor
ജാൻവി കപൂർ. കടപ്പാട്: സമൂഹമാധ്യമം
SHARE

ബോളിവുഡിലെ അടുത്ത താരറാണി ആരെന്നു ചോദിച്ചാല്‍ മിക്കവര്‍ക്കും ഒരുത്തരമേയുള്ളൂ– ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയുടെ താരറാണിയായിരുന്ന സാക്ഷാല്‍ ശ്രീദേവിയുടെ മൂത്തമകള്‍. ശ്രീദേവിയുടെ മരണത്തിനു തൊട്ടുപിന്നാലെയായിരുന്നു ജാന്‍വിയുടെ ആദ്യബോളിവുഡ് ചിത്രം പുറത്തുവന്നത്. ശ്രീയുടെ സൗന്ദര്യം അതേപടി ലഭിച്ച ആളാണ്‌ ജാന്‍വി എന്നാണ് ആരാധകര്‍ പറയുന്നത്.

സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ മാത്രമല്ല ഫിറ്റ്‌നസ് നിലനിര്‍ത്താനും വളരെയധികം കഷ്ടപ്പെടുന്ന ആളാണ്‌ ജാന്‍വി. ജിമ്മില്‍ മണിക്കൂറുകള്‍ ചെലവിടുന്ന, വര്‍ക്ക്‌ഔട്ട്‌ ഹരം മൂത്ത ആൾ.

തന്റെ ഫിറ്റ്‌നസ് അഡിക്‌ഷനെ അച്ഛന്‍ ബോണി കപൂര്‍ കളിയാക്കുന്ന വാട്ട്‌സാപ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് ജാൻവി ഇൻസ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ട്രെയിനറായ യാഷ്മിന്‍ കറാച്ചിവാലയാണ് ജാന്‍വിയുടെയും ഫിറ്റ്‌നസ് ഗുരു.

കാര്‍ഡിയോ, വെയ്റ്റ് ലിഫ്റ്റിങ് വ്യായാമങ്ങള്‍ കൂടാതെ നീന്തല്‍, ജോഗിങ് എന്നിവയും ജാന്‍വിയുടെ ഇഷ്ടഇനങ്ങളാണ്. വലിയ ഡയറ്റ് പിന്തുടരുന്ന ആളല്ല. പക്ഷേ പോഷകപ്രദമായ ആഹാരം എപ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഉണരുമ്പോൾത്തന്നെ മൂന്നാലു ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടാണ് ജാന്‍വി ദിവസം ആരംഭിക്കുന്നത്. ഷൂട്ടിങ്ങിലായാലും കഴിവതും വീട്ടിലെ ആഹാരം കഴിക്കാനാണ് താൽപര്യം. ബ്രൗണ്‍റൈസ്, ചിക്കന്‍ സാന്‍വിച്ച്, പച്ചക്കറി ജ്യൂസ് എന്നിവയെല്ലാം ജാന്‍വിയുടെ സ്ഥിരം മെനുവില്‍ ഉണ്ടാകും.

മൂന്നാലു ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടാണ് ജാന്‍വി ദിവസം ആരംഭിക്കുന്നത്.

ഇനി ജാന്‍വിയുടെ ഏറ്റവും വലിയൊരു ഫിറ്റ്‌നസ് സീക്രട്ട് എന്താണെന്നോ? ഉറങ്ങാൻ കിടക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പുതന്നെ അത്താഴം കഴിച്ചിരിക്കും. പച്ചക്കറി സൂപ്പുകൾ‍, വേവിച്ച പച്ചക്കറി, ഗ്രില്‍ ചെയ്ത മത്സ്യം, ദാല്‍ എന്നിവയാകും മിക്കപ്പോഴും അത്താഴം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA