രാകേഷ് റോഷനു കാൻസർ; സ്ഥിരീകരിച്ച് ഋത്വിക് റോഷൻ

hrithik
SHARE

തന്റെ പിതാവും സിനിമാ സംവിധായകനുമായ രാകേഷ് റോഷൻ അർബുദത്തോടു പൊരുതുകയാണെന്ന് ബോളിവുഡ് നടൻ ഋത്വിക് റോഷൻ. തൊണ്ടയിലെ കാൻസർ പ്രാരംഭഘട്ടത്തിലാണെന്നും ഇന്ന് ശസ്ത്രക്രിയയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഋത്വിക് പറയുന്നു. അച്ഛനൊപ്പം നിൽക്കുന്ന ഫോട്ടോയും ഋത്വിക് ഇൻസ്റ്റഗ്രമിൽ പങ്കു വച്ചു. 

ഋത്വിക് ഇൻസ്റ്റഗ്രമിൽ കുറിച്ച് വാക്കുകൾ -  

‘ഇന്നു രാവിലെ ഞാൻ അച്ഛനോടു ഒരു ചിത്രമെടുക്കട്ടെ എന്നു ചോദിച്ചു. ശസ്ത്രക്രിയാദിനത്തിലും അദ്ദേഹം ജിം മുടക്കാറില്ലെന്നറിയാം. എനിക്കറിയാവുന്നതിൽ ഏറ്റവും കരുത്തനായ വ്യക്തിയാണ് എന്റെ പിതാവ്. ഏതാനും ദിവസം മുൻപാണ് തൊണ്ടയിൽ രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ്. 

ഇന്ന് അദ്ദേഹത്തിന് നല്ല ഉണർവുണ്ട്. രോഗത്തിനെതിരെ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലാണ്. അദ്ദേഹത്തെപ്പോലൊരാൾ നയിക്കാൻ മുന്നിലുള്ളത് ഭാഗ്യവും അനുഗ്രഹവുമാണ്. ലവ് യു ഡാഡ്.’

നടൻ, നിർമാതാവ്, സംവിധായകൻ, സംഗീതസംവിധായകൻ തുടങ്ങിയ പല മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രാകേഷ് 1970 ലാണ് സിനിമാ ജീവിതം തുടങ്ങുന്നത്. 70 ഓളം സിനിമകളിൽ അഭിനയിച്ചു. മകൻ ഋത്വിക് ആദ്യമായി നായകനായ കഹോ നാ പ്യാർ ഹെ നിർമിച്ചതും സംവിധാനം ചെയ്തതും ഇദ്ദേഹമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA