ദിവസവും എണ്ണ തേച്ചാൽ മുടി കൊഴിച്ചിൽ മാറുമോ?

hair-loss
SHARE

മുടിയുടെ പരിചരണം മൂന്നു വയസ്സു മുതൽ തന്നെ തുടങ്ങണം. തളിർക്കുകയും ശക്തിപ്രാപിക്കുകയും കൊഴിയുന്നതിലേക്ക് നീങ്ങുകയും ചെയ്യുന്ന അനാജൻ, കാറ്റജൻ, ടൈലോജൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് മുടിക്കുള്ളത്. ഈ മൂന്നു ഘട്ടങ്ങളുടേയും ദൈർഘ്യം കൂട്ടുകയാണ് മുടി സംരക്ഷണത്തി ലൂടെ ചെയ്യേണ്ടത്.

തലയിൽ വിയർപ്പ് പറ്റിപ്പിടിച്ചിരുന്ന് ഉണ്ടാകുന്ന താരൻ മുടിയുടെ മുഖ്യ ശത്രുവാണ്. മുടി വൃത്തിയായി സൂക്ഷിക്കാൻ സ്ഥിരമായി എണ്ണ ഉപയോഗിക്കുകയും ഷാംപൂ ചെയ്യുകയും വേണം. സ്ഥിരമായി എണ്ണ തേയ്ക്കുന്നത് താരൻ അകറ്റി നിർത്താൻ സഹായിക്കും. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ആയുർവേദ എണ്ണകൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. സ്ഥിരമായി എണ്ണ ഉപയോഗിക്കാൻ സമയം ലഭിക്കാത്തവർ ആഴ്ചയിൽ ഒരിക്കലെങ്കിലും എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം ഷാംപൂ ചെയ്യണം.

മുടി കൊഴിച്ചിൽ കൂടുതൽ പുരുഷന്മാരിലാണ്. അത് തിരിച്ചറിയുമ്പോഴേക്കും കഷണ്ടി ആയിട്ടുണ്ടാകും. മുടി കൊഴിച്ചിൽ ആരംഭിക്കുമ്പോൾ തന്നെ പരിചരണം തുടങ്ങണം. അതിനായി ഉപയോഗിക്കാവുന്ന ആയുർവേദ ക്രീമുകൾ ലഭ്യമാണ്. വൈദ്യ നിർദേശപ്രകാരം ഉചിതമായത് തിരഞ്ഞെടുക്കാം.

കെമിക്കലുകൾ ഉള്ള ഷാംപൂ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയെ വരണ്ടതാക്കുകയും പൊട്ടിപ്പോകുന്നതിനും കൊഴിയുന്നതിനും കാരണമാകാം. താളിയോ, ആയുർേവദ ഷാംപുവോ ഉപയോഗിക്കുന്നതാണ് നല്ലത്. റെഡിമെയ്ഡ് താളി ലഭ്യമാണ്. 

മുടി വളർത്തും ഭക്ഷണം
ശരീരത്തിന്റെ താപനില കൂടിയിരിക്കുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ശരീരത്തെ തണുപ്പിക്കുന്ന രീതിയിലുള്ള ഭക്ഷണശീലം മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കും. മസാലയുള്ളതും പുളിരസം കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കണം. എണ്ണയിൽ വറുത്ത ആഹാരങ്ങൾ ശരീരം ജലം സ്വീകരിക്കുന്നതിലും ദഹനത്തിലും കുറവ് വരുത്തുകയും ചെയ്യും. ഇത് മുടിയെ ബാധിക്കും. ഇരുമ്പ് സത്ത്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. പച്ചനിറം കൂടുതലുള്ള പച്ചക്കറികൾ, ധാന്യങ്ങൾ ഇവ കഴിക്കാം. ബദാം പരിപ്പ് വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതും നല്ലതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA