മുപ്പത്തഞ്ചുവയസ്സു കഴിഞ്ഞാൽ എന്തു കഴിക്കണം?

476859474
SHARE

മിനുസമാർന്നതും സുന്ദരവുമായ ചർമം എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ്. മധ്യവയസ്സിലേക്കടുക്കുമ്പോൾ ചർമത്തിന്റെ മൃദുത്വം നഷ്ടപ്പെടുന്നതിൽ പലർക്കും വലിയ ആശങ്കയുണ്ട്. പച്ചക്കറികളും പഴങ്ങളും വാരിവലിച്ചു കഴിച്ചതുകൊണ്ട് ചർമത്തിന് പ്രത്യേകിച്ചു പ്രയോജനങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നെയോ, ചർമത്തിനു ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുത്തു കഴിക്കാൻ ശീലിക്കണം. മുപ്പത്തഞ്ചുവയസ്സു കഴിയുമ്പോൾ നിർബന്ധമായും ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ട ചിലതുണ്ട്. 

∙പച്ചക്കറികളിൽ അടങ്ങിയ ബീറ്റാ കരോട്ടിൻ സൂര്യപ്രകാശം മൂലം നിങ്ങളുടെ ചർമത്തിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നു. ഇതിനായി നിറമുള്ള പച്ചക്കറികൾ, കാരറ്റ്, ബീറ്റ്‍റൂട്ട്, റാഡിഷ് തുടങ്ങിയവ കഴിക്കുക 

∙വിറ്റാമിൻ സി ചർമം തൂങ്ങിപ്പോകുന്നത് തടയുന്നു. ഇതിനായി നാരങ്ങ, ഓറഞ്ച്, തുടങ്ങിയവയാണ് കഴിക്കേണ്ടത്. 

∙ആന്റി ഓക്സിഡന്റുകൾക്ക് നിങ്ങളുടെ ചർമത്തിൽ പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകൾ കുറയ്ക്കാൻ കഴിയും. അതിനാൽ എല്ലാ ദിവസവും രാവിലെ ഗ്രീൻ ടീ ശീലമാക്കുക 

∙വിവിധതരത്തിലുള്ള എസ്കിമ (ത്വക്ക് രോഗം) ആണ് മിക്ക സ്ത്രീകളുടെയും ഏറ്റവും വലിയ ടെൻഷൻ. ആഹാരത്തിൽ പതിവായി ഓട്സ് ഉൾപ്പെടുത്തി നോക്കൂ. എസ്കിമയെ പ്രതിരോധിക്കാം. 

∙ചർമത്തിനു തിളക്കവും സ്വാഭാവികതയും തോന്നിപ്പിക്കാൻ പല തരത്തിലുമുള്ള വിറ്റാമിനുകൾ അത്യാവശ്യമാണ്. ഇതിനായി ഏറ്റവും പ്രധാനമായി കഴിക്കേണ്ടത് കാബേജ്, ചീര തുടങ്ങിയ ഇലക്കറികളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA