കുഞ്ഞുങ്ങൾക്ക് കൊറിക്കാൻ ഏറ്റവും അനുയോജ്യമായതേത്?

497286886
SHARE

ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും കൊറിക്കണമെന്നതു നിർബന്ധമാണ് മിക്ക കുട്ടികൾക്കും. ഇതിനുവേണ്ടി അവർ തിരഞ്ഞെടുക്കുന്ന ഭക്ഷണമാകട്ടെ, ധാരാളം കലോറിയുള്ളതും വറുത്തും പൊരിച്ചതുമായ ജങ്ക് ഫുഡും. കുത്തിയിരുന്നുള്ള ടിവി കാഴ്ചയും ഈ കൊറിക്കലും നിങ്ങളുടെ കുട്ടികളെ വലിയ രോഗികളാക്കുമെന്നതിനു സംശയമില്ല. അതുകൊണ്ട് ഡോക്ടർമാർ നിർദേശിക്കുന്ന ചില ഹെൽത്തി സ്നാക്ക്്സ് ചുവടെ.

∙ ആപ്പിൾ വിത്ത് പീനട്ട് ബട്ടർ - ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കി ക്രിസ്പി രൂപത്തിൽ ആക്കുക. ഇത് പീനട്ട് ബട്ടർ തേച്ചു കൊടുക്കൂ. കുട്ടികൾക്ക് ഇഷ്ടമാകും. 

∙ സാലഡ് കുക്കുംബർ വിത്ത് ലെമൺ - സാലഡ് തയാറാക്കാൻ ഉപയോഗിക്കുന്ന വെള്ളരിക്ക നീളത്തിൽ കഷ്ണങ്ങളാക്കി നാരങ്ങാനീരിൽ മുക്കി കൊറിക്കാവുന്നതാണ്. 

∙ കപ്പലണ്ടി അധികം ഉപ്പോ മസാലയോ ചേർക്കാതെ വറുത്ത് കൊടുക്കൂ. കറുമുറെ കൊറിച്ച് രസിക്കാം. 

∙ ഡ്രൈ ഫ്രൂട്ട്സ് - ഡ്രൈ ഫ്രൂട്ട്സ് കഴിക്കാൻ മടിയാണെങ്കിൽ ടിവി കാണുന്ന നേരത്ത് ഇതു കൊച്ചുകുട്ടികൾക്ക് കൊടുത്തു നോക്കൂ. അവർ അറിയാതെ തന്നെ കഴിച്ചു തീർത്തുകൊള്ളും. ഈന്തപ്പഴം, ബദാം, കശുവണ്ടി എന്നിവ ഇങ്ങനെ നൽകാം. 

∙ വേവിച്ച പയറുവർഗങ്ങൾ– ചെറുപയർ മുളപ്പിച്ച് തേങ്ങ ചിരകിയിട്ട് നൽകി നോക്കൂ. ടിവി കാഴ്ചയ്ക്കിടയിൽ കുട്ടികൾ കഴിക്കാനിടയുണ്ട്. 

∙ സാലഡ്– എളുപ്പത്തിൽ നൽകാവുന്ന സ്നാക്ക്സ് ആണ് സാലഡ്. പച്ചക്കറികളും പഴവർഗങ്ങളും ചെറുതായി അരിഞ്ഞ് സാലഡ് തയാറാക്കാം. അധികം മധുരം ഉപയോഗിക്കരുതെന്ന് മാത്രം. 

∙ക്രിസ്പി ഫിഷ്– ചോറിനൊപ്പം മീൻ കഴിക്കാൻ മടിയാണെങ്കിൽ ചെറിയ മീനുകൾ വറുത്ത് കൊറിക്കാനായി കുട്ടികൾക്കു നൽകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA