പാഷൻ ഫ്രൂട്ട് പ്രിയങ്കരമാകുന്നത് ഇതുകൊണ്ടാണ്- ഇൻഫോഗ്രാഫിക്സ്

passion-fruit
SHARE

വെറുതെ പന്തുതട്ടികളിക്കേണ്ട സാധനമല്ല പാഷൻ ഫ്രൂട്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ പാഷൻ ഫ്രൂട്ടിന്രെ രാജയോഗം വരാൻ പോകുന്നതേയുള്ളു.

ചക്കയുടെ കഥ കേട്ടില്ലേ. ഒരു കാലത്ത് ആർക്കും വേണ്ടാതെ പാഴായിക്കിടന്ന ചക്ക ഇപ്പോൾ സംസ്ഥാനഫലമായി. ഇനിയും തിരിച്ചറിയാത്തതും എന്നാൽ ഏറെ ഗുണകരമായതുമായ മറ്റൊരു ഫലമാണ് പാഷൻ ഫ്രൂട്ട്. വള്ളികൾ പടർന്നു പന്തലിച്ച് തണലും ഫലങ്ങളും മാത്രമല്ല വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ കൈനിറയെ വരുമാനവും തരും പാഷൻ ഫ്രൂട്ട്. വേനലിലെ തണുപ്പിക്കാൻ പലപ്പോഴും ജ്യൂസായും അല്ലാതെയും നമ്മൾ കഴിക്കുന്ന പാഷൻഫ്രൂട്ട് പല വീടുകളിലും വളർന്നു പന്തലായി നിൽക്കുമ്പോഴും അതിന്റെ വാണിജ്യ സാധ്യതകളെപ്പറ്റി വലിയ അറിവില്ലെന്നതാണു വാസ്തവം. ഇന്നു കേരളത്തിൽ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ആരംഭിച്ച പാഷൻ ഫ്രൂട്ട് വയനാടിന്റെ കാലാവസ്ഥയിലും യോജ്യമായ കൃഷിയാണെന്നാണ് വിലയിരുത്തൽ. പാഷൻഫ്രൂട്ടിന് മണവും നിറവും നൽകാൻ രാസവസ്തുക്കൾ ഒന്നും ആവശ്യമില്ലെന്നും ഇതിനെ ജനപ്രിയമാക്കുന്നതിനു കാരണമാണ്. 

പല സാധ്യതകൾ

ജ്യൂസ്, സിറപ്പ്, വൈൻ, സ്ക്വാഷ്, ജെല്ലി, അച്ചാർ (പുറംതെ‍ാണ്ട്) തുടങ്ങിയവ ഉണ്ടാക്കാനും പാചകവിധികളിൽ ചേരുവയായും ഉപയോഗിക്കാം.  രക്തത്തിൽ പ്ലേറ്റ്‍ലെറ്റിന്റെ കൗണ്ട് വർധിപ്പിക്കാൻ സഹായിക്കുന്ന പ്രധാന പഴവർഗങ്ങളിലൊന്നാണ് പാഷൻഫ്രൂട്ട്. മാനസിക സമ്മർദം അകറ്റാനുള്ള ഒറ്റമൂലിയെന്ന നിലയിലും ഹൃദ്രോഗത്തെയും കാൻസറിനെയും പ്രതിരോധിക്കാൻ കഴിയുമെന്ന രീതിയിലും ഇതിനെ പ്രിയങ്കരമാക്കുന്നു. 

fr

പാഷൻഫ്രൂട്ട് ഇനങ്ങൾ, പ്രത്യേകതകൾ

പർപ്പിൾ: ഉരുണ്ട ഇനം, 35 ഗ്രാം തൂക്കം. പാകമാകും മുൻപ് പച്ച, പിന്നീട് പർപ്പിൾ.

കാവേരി: ഹൈബ്രിഡ് ഇനം, പർപ്പിളിന്റെയും മഞ്ഞയുടെയും സങ്കരം. പർപ്പിളിനേക്കാൾ വലുപ്പം. 

മഞ്ഞ: പാകമാകും മുൻപ് പച്ചയിൽ വെള്ളകുത്തുകൾ. 

ജയന്റ്:  വലിയ ഇലകൾ, നല്ല ഭംഗിയുള്ള പൂക്കൾ. 600 ഗ്രാം വരെ തൂക്കം, മാംസളമായ ഉൾവശം.

പാഷൻ ഫ്രൂട്ട് സ്‌ക്വാഷ് ഉണ്ടാക്കാം

പാഷൻ ഫ്രൂട്ടിന്റെ ചാറ് - ഒരു ലീറ്റർ 

വെള്ളം - അര ലീറ്റർ 

പഞ്ചസാര- രണ്ടര കിലോ 

സിട്രിക്ക് ആസിഡ്- ഒരു ടീസ്‌പൂൺ 

ഇഞ്ചിനീര്- രണ്ട് ടേബിൾ സ്‌പൂൺ 

പൊട്ടാസ്യം മെറ്റ ബൈസൾഫൈറ്റ്- കാൽ ടീസ്‌പൂൺ 

തയാറാക്കുന്ന വിധം

പഞ്ചസാരയും വെള്ളവും ചേർത്ത് അടുപ്പിൽവച്ച് സിട്രിക്ക് ആസിഡ് ചേർത്ത് ഒരു നൂൽ പാകത്തിൽ പാനിയാക്കുക. ഇതിൽ പാഷൻഫ്രൂട്ടിന്റെ ചാറും ഇഞ്ചിനീരും ചേർത്ത് ഇളക്കി ഒന്നു തിളച്ചാലുടൻ വാങ്ങണം. നന്നായി തണുക്കുമ്പോൾ അതിൽനിന്ന് അൽപം സിറപ്പെടുത്ത് പൊട്ടാസ്യം മെറ്റ ബൈ സൾഫൈറ്റ് കലക്കുക. ഇതു ബാക്കി സിറപ്പിൽ ഒഴിച്ചിളക്കി തണുക്കുമ്പോൾ കുപ്പിയിൽ നിറയ്‌ക്കുക.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA