അമ്പമ്പോ! ഇത്രയും ഔഷധഗുണങ്ങളോ ഈ വാഴക്കൂമ്പിന്

banana-flower
SHARE

വാഴക്കൂമ്പ് കൊണ്ട് തോരന്‍ ഉണ്ടാക്കി കഴിക്കുന്നവരാണ്‌ നമ്മള്‍ മലയാളികള്‍. നമ്മുടെ ആഹാരശീലങ്ങളില്‍ ഇതിന് അത്രയ്ക്ക് പ്രാധാന്യമുണ്ട്. എന്നാല്‍ ഈ വാഴക്കൂമ്പ് ആള് അത്ര നിസ്സാരക്കാരനല്ല എന്ന സംഗതി അറിയാമോ? 

ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് വാഴപ്പൂ അഥവാ വാഴച്ചുണ്ട് അല്ലെങ്കിൽ വാഴക്കൂമ്പ് നല്‍കുന്നത്. അത് എന്തൊക്കെ ആണെന്ന് അറിയാം.

അണുബാധ തടയും 

ഒരുപാട് തരം അണുബാധകള്‍ തടയാന്‍ വാഴക്കൂമ്പിനു സാധിക്കും. അണുക്കള്‍ പെരുകുന്നത് തടയാന്‍ പോലും ഇതിനു സാധിക്കും. ചിലയിടത്ത് മുറിവുകള്‍ വൃത്തിയാക്കാന്‍ പോലും ഇവ ഉപയോഗിക്കാറുണ്ട്. ചിലയിനം പാരസൈറ്റുകളെ കൊന്നൊടുക്കാന്‍ വരെ വാഴപ്പൂവിനു സാധിക്കും. പണ്ടുകാലത്ത് മലേറിയ വന്നവര്‍ക്ക് വാഴക്കൂമ്പ് മരുന്നായി നല്‍കുമായിരുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും 

ഇതിനും വാഴക്കൂമ്പ് ബെസ്റ്റ് ആണ്. പ്രമേഹം ഉള്ളവര്‍ അതിനാല്‍ തന്നെ വാഴകൂമ്പ് ആഹാരത്തിന്റെ ഭാഗമാക്കാറുണ്ട്. വാഴപ്പൂ, മഞ്ഞള്‍, സാമ്പാര്‍ പൊടി, ഉപ്പു എന്നിവ ചേര്‍ത്തു തിളപ്പിച്ച്‌ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. 

അനീമിയ 

ഇരുമ്പിന്റെ കുറവ് കൊണ്ടാണ് അനീമിയ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ വാഴക്കൂമ്പ് കഴിക്കുന്നത്‌ അനീമിയ തടയാന്‍ സഹായിക്കും. ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാന്‍ അതിനാല്‍ വാഴകൂമ്പിനു സാധിക്കും. രക്തത്തിലെ ഓക്സിജന് അളവ് കൂട്ടാനും സഹായിക്കും.

ഭാരം കുറയ്ക്കും 

അതെ വിശ്വസിച്ചാലും ഇല്ലെങ്കിലും ഭാരം കുറയ്ക്കാന്‍ വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്. ഒപ്പം കൊളസ്ട്രോള്‍ ഒട്ടുമേയില്ല എന്നതും ഓര്‍ക്കുക.

ഹൃദയത്തിന്റെ ആരോഗ്യം

ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്. ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്. 

കാന്‍സര്‍ തടയും 

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതാണ് ഇവ. നിങ്ങളുടെ ആഹാരക്രമത്തില്‍ വാഴക്കൂമ്പ് സ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 

ടെന്‍ഷന്‍, സ്ട്രെസ് 

മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് വാഴക്കൂമ്പ്. ഇത് സ്ഥിരമായി കഴിച്ചാല്‍ ടെന്‍ഷന്‍ അമിതമായ സ്ട്രെസ് എന്നിവ അകറ്റാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒപ്പം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും, സ്ത്രീകളില്‍ ഉണ്ടാകുന്ന ഗര്‍ഭപാത്രസംബന്ധമായ രോഗങ്ങളെ ചേര്‍ക്കാനും മറ്റും വാഴക്കൂമ്പ് നല്ലതാണ്.

Read More : Healthy Food

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA