മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹം വരുമോ?

SHARE

സാധാരണ പ്രമേഹരോഗികൾ പലരും പറയാറുണ്ട് ഞാൻ കുട്ടിക്കാലത്ത് മധുരം ഒരുപാട് കഴിക്കുമായിരുന്നു, അതാ ഇപ്പോൾ പ്രമേഹം ആയതെന്ന്. യഥാർഥത്തിൽ ഈ മധുരം കൂടുതൽ കഴിക്കുന്നതും പ്രമേഹവും തമ്മിൽ ബന്ധമുണ്ടോ, പ്രമുഖ ഡയബറ്റോളജസിറ്റും ജ്യോതിദേവ് ഡയബറ്റിസ് റിസർച്ച് സെന്റർ ഡയറക്ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നത് ഇങ്ങനെ:

മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹം വരുമോ എന്ന വിഷയത്തെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരുപാടു മധുരം കഴിക്കുന്നതു കൊണ്ടല്ല പ്രമേഹം വരുന്നത്. സാധാരണ കഴിക്കുന്ന മധുരത്തിന് എത്രത്തോളം പഞ്ചസാര ശരീരത്തിൽ കൂട്ടാൻ സാധിക്കും അതിന് ആനുപാതകമായിട്ട് രക്തത്തിലെ ഇൻസുലിൻ വർധിക്കുകയും ഈ പഞ്ചസാര നോർമൽ ആക്കുകയും ചെയ്യും. പക്ഷേ, എന്തെങ്കിലും കാരണവശാൽ ഇൻസുലിന്റെ ഉൽപ്പാദനമോ പ്രവർത്തനക്ഷമതയോ കുറഞ്ഞാൽ ഈ പഞ്ചസാര പതിയെ കൂടിത്തന്നെ നിൽക്കും. 

ചെറിയ കുടവയർ, അമിതവണ്ണം എന്നിവയൊക്കെ ഇൻസുലിന്റെ പ്രവർത്തനക്ഷമത നഷ്ടപ്പെടുത്തുന്ന കാര്യങ്ങളാണ്. പഞ്ചസാര കഴിച്ച് വണ്ണം കൂടാം, പക്ഷേ പഞ്ചസാരയെക്കാൾ കൂടുതൽ കുഴപ്പത്തിലാക്കുന്നത് കൊഴുപ്പാണ്. പലഹാരങ്ങൾക്കൊപ്പം ഉള്ളിൽ കടക്കുന്ന കൊഴുപ്പാണ് ശരീരഭാരം വർധിപ്പിക്കുന്നത്. ഇത് ‍ടൈപ്പ് 2 ഡയബറ്റിസിലേക്കു വഴിവയ്ക്കുകയും ചെയ്യുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA