ശരീരത്തെ വിഷമുക്തമാക്കുന്ന അഞ്ച് പാനീയങ്ങൾ

626332544
SHARE

ആഘോഷവേളകൾ എന്നാൽ മധുരപലഹാരങ്ങളുടെ ആഘോഷം എന്നു കൂടി അർഥമുണ്ട്. ഭക്ഷണ നിയന്ത്രണമെല്ലാം മധുരത്തിനു മുന്നിൽ അടിയറവു പറയുന്ന കാലം. മധുരമെല്ലാം അകത്താക്കി കഴിയുമ്പോഴാവും ആരോഗ്യചിന്ത മടങ്ങിവരുന്നത്. വൈകിയിട്ടില്ല. ആരോഗ്യം തിരികെ കൊണ്ടു വരാൻ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ശരീരത്തെ വിഷമുക്തമാക്കുന്ന ആ ‘ഡീടോക്സ് ഡ്രിങ്കു’കളെ പരിചയപ്പെടാം. 

∙ഇഞ്ചിയും നാരങ്ങയും: ഉദരപ്രശ്നങ്ങൾ അകറ്റാനും ദഹനം എളുപ്പമാക്കാനും ഇഞ്ചി സഹായിക്കും. നാരങ്ങ ജീവകം സി, ആന്റി ഓക്സിഡന്റുകൾ ഇവയാൽ സമ്പന്നം. ഇത് ശരീരത്തി ലെ ഫ്രീ റാഡിക്കലുകളോട് പൊരുതും. 

∙വെള്ളരിയും പുതിനയും: കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയും പുതിനയും ചേർന്നാൽ അത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കുകയും ദഹനത്തിനു സഹായി ക്കുകയും ചെയ്യും. സാലഡ് വെള്ളരിയിലും ആന്റിഓക്സിഡന്റു കൾ ധാരാളമുണ്ട്. ശരീരത്തിലെ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. 

∙മച്ചാ ടീ: ഗ്രീൻടീയുടെ ഇലകൾ പൊടിച്ച് തിളച്ച വെള്ള ത്തിൽ ചേർത്ത് തയാറാക്കുന്ന ചായയാണിത്. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള ഇത് ഊർജ്ജമേകുന്നതോടൊപ്പം കാലറി കത്തിച്ചു കളയുകയും ശരീരത്തെ വിഷമുക്തമാക്കുക (detoxify) യും ചെയ്യും. 

∙ക്രാൻബെറി ജ്യൂസ്: സ്വാഭാവികമായി ഒരു ഡൈയൂറെറ്റിക് ആണിത്. അമിത ജലാംശത്തെ ഇത് പുറന്തള്ളും. അണുബാധകളോടും രോഗങ്ങളോടും പൊരുതുന്ന നിരോക്സീകാരികൾ അടങ്ങിയ ഇത് കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യും. 

∙ഉലുവ: ശരീരത്തിന്റെ ഉപാപചയനിരക്ക് കൂട്ടാൻ ഉലുവയ്ക്ക് കഴിയും. ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA