sections
MORE

പുതുവർഷത്തിൽ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാലോ?

862363324
SHARE

പുതുവർഷമൊക്കയല്ലേ, ആരോഗ്യ കാര്യത്തിലും ഭക്ഷണത്തിലുമൊക്കെ അൽപം ശ്രദ്ധിച്ചു കളയാം എന്ന തീരുമാനം എടുത്ത ആളാണോ നിങ്ങൾ? ഭക്ഷണരീതിയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നവർക്ക് പോഷകാഹാരവിദഗ്ധർ നിർദേശിക്കുന്ന ചില ഡയറ്റുകൾ പരിചയപ്പെടാം.

പഞ്ചസാര വേണ്ടേ വേണ്ട
മധുരപ്രിയരാണ് നിങ്ങളെങ്കിൽ ആ ഇഷ്ടം ഒന്നു മാറ്റിവച്ചു കൂടേ? അമിതമധുരത്തോട് ബൈ പറഞ്ഞ് ഷുഗർ ഫ്രീ ഭക്ഷണം തിരഞ്ഞെടുക്കാം. മധുരം തീരെ ഉപേക്ഷിക്കാൻ പറ്റിയില്ലെങ്കിലും കൃത്രിമ മധുരങ്ങളും പ്രോസസ്ഡ് ഷുഗറും പൂർണമായും ഒഴിവാക്കണം. പഴങ്ങൾ ധാരാളം കഴിക്കുക. അത് ശരീരഭാരം കുറയ്ക്കാനും തിളങ്ങുന്ന ചർമം സ്വന്തമാക്കാനും ദഹനം സുഗമമാക്കാനും ഊർജസ്വലരാകാനും സഹായിക്കും. 

ഓട്സ് മിൽക്ക്
ഓട്സ് വെള്ളത്തിൽ കുതിർത്ത് അരയ്ക്കുക. തുടർന്ന് അരിക്കുക. പാലുൽപന്നങ്ങളോടും അണ്ടിപ്പരിപ്പുകളോടും അലർജി ഉള്ളവർക്ക് നല്ലൊരു ഓപ്ഷനാണ് ഓട്സ് മിൽക്ക്. കൊഴുപ്പു തീരെ കുറഞ്ഞ ഓട്സ് മിൽക്കിൽ പ്രോട്ടീൻ, ജീവകം ഡി, കാൽസ്യം ഇവ ധാരാളമുണ്ട്.

മുരിങ്ങച്ചായ
ഗ്രീൻ ടീ, ബ്ലാക്ക് ടീ ഇവയ്ക്കു പകരം മുരിങ്ങച്ചായ ആയാലോ? ജീവകം സി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കലവറയാണിത്. ചർമത്തിനും തലമുടിക്കും ആരോഗ്യമേകുന്നതോടൊപ്പം ദഹനം മെച്ചപ്പെടുത്താനും തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്. മുരിങ്ങയില ഉണക്കിപ്പൊടിച്ചതു ചേർത്ത് ചായ തയാറാക്കാം.

മൈൻഡ്ഫുൾ ഡയറ്റ്
ഭക്ഷണത്തിൽ പച്ചനിറത്തിലുള്ള ഇലക്കറികൾ, മത്തങ്ങ, ഗ്രീൻപീസ്, ബ്രൊക്കോളി, മുട്ട ഇവ ഉൾപ്പെടുത്താം. ഇവയിൽ ല്യൂട്ടീൻ എന്ന സംയുക്തം ഉണ്ട്. ഇത് കണ്ണുകൾക്ക് ആരോഗ്യമേകുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.

ഫ്ലെക്സിറ്റേറിയൻ ഡയറ്റ്
ഫ്ലെക്സിബിൾ, വെജിറ്റേറിയൻ എന്നീ രണ്ടു വാക്കുകൾ ചേർന്നതാണ് ഫ്ലെക്സിറ്റേറിയൻ. ഫ്ലെക്സിബിൾ വെജിറ്റേറിയൻ ഡയറ്റ് ശീലമാക്കുന്നവർ ഇറച്ചിയും മീനുമൊന്നും പൂർണമായി ഒഴിവാക്കേണ്ടതില്ല. സസ്യഭക്ഷണം മാത്രം കഴിക്കുമ്പോൾ ഇടയ്ക്ക് അൽപം മീനോ ഇറച്ചിയോ കഴിക്കണമെന്നു തോന്നിയാൽ ആകാം. ഇതുവഴി സസ്യഭക്ഷണത്തിന്റെ ആരോഗ്യഗുണങ്ങൾക്കൊപ്പം ഇറച്ചിയിലെ പ്രോട്ടീനുകളും ശരീരത്തിനു ലഭിക്കും. 

താഹിനി
പേരു കേട്ട് പരിഭ്രമിക്കേണ്ട. എള്ള് അരച്ച് പേസ്റ്റ് ആക്കിയതിനു പറയുന്ന പേരാണിത്. മിഡില്‍‌ ഈസ്റ്റിൽ പാചകത്തിന് നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന കറിക്കൂട്ടാണ് താഹിനി. പീനട്ട് ബട്ടറിന്റെ കറിക്കൂട്ടാണിത്. പീനട്ട് ബട്ടറിന്റെ അതേ കൺസിസ്റ്റൻസി ആണിതിന്. ഡിപ്പ് ആയോ സ്പ്രെ‍ഡ് ആയോ ഇത് ഉപയോഗിക്കാം. സിങ്ക്, അയൺ, മാംഗനീസ് അങ്ങനെ നിറയ പോഷകങ്ങളാണിതിൽ. കൂടാതെ പ്രോട്ടീനും നാരുകളും ഉണ്ട്. സോഡിയം തീരെ കുറവുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HEALTHY FOOD
SHOW MORE
FROM ONMANORAMA