ലൈംഗികബന്ധത്തിനു ശേഷം കുളിച്ചാൽ?

bathing-couple
SHARE

ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? അതിനെന്താ എന്നു ചോദിക്കാന്‍ വരട്ടെ. ഈ കുളി പാടില്ലെന്ന് സെക്സ് വിദഗ്ധര്‍ പറയുന്നു. കുളിക്കുക എന്നതുതന്നെ മനുഷ്യര്‍ക്ക്‌ വലിയ ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തിയാണ്. പക്ഷേ സെക്സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നു വിദഗ്ധര്‍ പറയുന്നത്. സെക്സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളുണ്ട്‌. അത് എന്തൊക്കെയാണു നോക്കാം.

സോപ്പ് തേച്ചുള്ള കുളി വേണ്ട 

സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം.

ചൂടു വെള്ളത്തിലെ കുളി വേണ്ട 

ചൂടു വെള്ളത്തില്‍ കുളിക്കാന്‍ എല്ലാവർക്കും ഇഷ്ടമാണ്. എന്നാല്‍ സെക്സിനു ശേഷം ഈ കുളി വേണ്ടേ വേണ്ട. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോള്‍ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാന്‍ കാരണമാകും.

 ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് പേപ്പര്‍ റോള്‍ അല്ലെങ്കില്‍ ടവല്‍ ആണ്. ലൈംഗികാവയവങ്ങള്‍ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. 

എന്നാല്‍ ഒരിക്കലും നനഞ്ഞ ടിഷ്യൂകള്‍ ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേര്‍ക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ ഗുണത്തെക്കാള്‍ ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവര്‍ത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.

Read More : Health and Sex

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SEX
SHOW MORE
FROM ONMANORAMA