അകാലനര ഒഴിവാക്കാൻ ചെയ്യേണ്ടത്?

grey-hair
SHARE

എന്തുവാടേ ഇത് വയസ്സ് 25 അല്ലേ ഉള്ളൂ ഇതിനിടയ്ക്ക് മുടിയൊക്കെ നരച്ച് ഒരു വയസ്സൻ ലുക്ക് ആയല്ലോ... ഈ ചോദ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു യുവതലമുറയാണ് ഇപ്പോൾ നമുക്കുള്ളത്. സോൾട്ട് ആൻഡ് പെപ്പർ സ്റ്റൈൽ എന്നും കാശ് കൊടുത്ത് നരപ്പിച്ചു വച്ചേക്കുകയാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിക്കുമ്പോഴും ഇതിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? ഇല്ല എന്നുതന്നെയാകും ഉത്തരം അല്ലേ...

അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. മുടിക്ക് ഇരുണ്ടനിറം നൽകുന്നത് മെലനോസൈറ്റ് കോശങ്ങൾ ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വസ്തുവാണ്. പ്രായം കൂടുന്തോറും ഈ കോശങ്ങളുടെ പ്രവർത്തനം കുറഞ്ഞുവരും. ഇത് പ്രായമെത്തും മുന്നേ സംഭവിക്കുമ്പോഴാണ് അകാലനര ഉണ്ടാകുന്നത്. കാരണം മനസ്സിലാക്കിയാൽ ഈ നര മാറ്റിനിർത്താവുന്നതേ ഉള്ളു.

പ്രധാനമായും ആറു കാരണങ്ങളാണ് അകാലനരയ്ക്കു പിന്നിലുളളത്

∙ പാരമ്പര്യവും ജനിതകപരവും

∙ കുളിക്കാനുപയോഗിക്കുന്ന വെള്ളത്തിലെ രാസവസ്തുക്കളുടെ സാനിധ്യവും ഗുണമേൻമക്കുറവും

∙ ഹെയർജെൽ, ഹെയര്‍ സ്പ്രേ തുടങ്ങിയ സൗന്ദര്യവർധകങ്ങളുടെ അശാസ്ത്രീയ തിരഞ്ഞെടുപ്പും ഉപയോഗവും

∙ ടെൻഷൻ, ഉത്കണ്ഠ, സ്ട്രെസ്സ്, മാനസികസമ്മർദം എന്നിവ ഉണ്ടാക്കുന്ന ഹോർമോൺ മാറ്റങ്ങൾ

∙ വൈറ്റമിനുകളുടെയും ധാതുക്കളുടെയും അസന്തുലനം

∙ ആഹാരത്തിലെ മായവും പാരിസ്ഥിതിക പ്രശ്നങ്ങളും

നര പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോൾതന്നെ ചികിത്സ തേടിയാൽ കൂടുതൽ നര ഉണ്ടാകുന്നതു തടയാനാകും. പാന്റോതെനിക് ആസിഡ് അടങ്ങിയ മരുന്നുകളാണ് സാധാരണ ഉപയോഗിക്കുന്നത്. ഇതിനു പുറമേ അകാലനരയ്ക്കു കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യണം. 

Read More : Health Magazine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA