ബേബി വൈപ്സ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

baby-wipes
SHARE

കുഞ്ഞുവാവയുടെ ഓരോ കാര്യത്തിലും മാതാപിതാക്കള്‍ അതീവശ്രദ്ധാലുക്കളാണ്. എത്രയൊക്കെ ശ്രദ്ധ നല്‍കിയിട്ടും എന്തുകൊണ്ടാണ് പലപ്പോഴും ഫുഡ്‌ അലര്‍ജി ഉണ്ടാകുന്നത്? ഉത്തരം അറിയണ്ടേ, ബേബി വൈപ്പ്‌സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്നു ഇല്ലിനോയിസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തി. എലികളില്‍ അടുത്തിടെ നടത്തിയൊരു പഠനത്തിലാണ് കുഞ്ഞുങ്ങളിലെ ഫുഡ്‌ അലര്‍ജിക്ക് ജനിതകപ്രശ്നങ്ങള്‍ മുതല്‍ ബേബി  വൈപ്പ്‌സ് വരെ കാരണമാകുന്നുവെന്ന് കണ്ടെത്തിയത്. 

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ആളുകള്‍ക്കിടയില്‍ അലര്‍ജിക് രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ട്. ഇതിന്റെ കാരണം പഠിക്കാനായി നടത്തിയ ഗവേഷണത്തിലാണ് ബേബി വൈപ്പ്‌സും പ്രതിക്കൂട്ടിലായത്. 

നമ്മുടെ ചര്‍മത്തിന്റെ സ്വാഭാവിക സുരക്ഷാവലയത്തെ നശിപ്പിക്കുന്ന എന്തും അലര്‍ജിക്കു കാരണമാകുന്നുണ്ട്. ബേബി വൈപ്പ്‌സ് ഉപയോഗിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് ഫുഡ് അലര്‍ജിക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. വൈപ്പ്‌സില്‍ ഉപയോഗിക്കുന്ന ചില കെമിക്കലുകളാണ് ഇതിനു കാരണം. സോഡിയം ലോർലി സള്‍ഫേറ്റ് (Sodium Laurly Sulphate, SLS) ആണ് കൂടുതലും ബേബി വൈപ്പ്‌സില്‍ കണ്ടു വരുന്ന ഒരു പദാര്‍ഥം. ഇത് കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍  തങ്ങിനില്‍ക്കുകയും അലര്‍ജിക്ക് കാരണമാകുകയും ചെയ്യുന്നു. 

എന്നാല്‍ എല്ലാത്തരം വൈപ്സിലും  SLS കണ്ടു വരുന്നില്ല. ഈ വിഷയത്തില്‍ 'കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. അതിനാല്‍ത്തന്നെ  ഇത് രിരോധിക്കാൻ തക്ക ഫലമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ബേബി വൈപ്പ്‌സിൽ സുഗന്ധത്തിനായി ചേര്‍ക്കുന്ന വസ്തുക്കള്‍, പ്രിസര്‍വേറ്റീവ്സ് എല്ലാം അലര്‍ജിക്ക് കാരണമായേക്കാം. 35% അലര്‍ജി ഉള്ള കുഞ്ഞുങ്ങള്‍ക്ക്‌ എക്‌സീമ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും ഉണ്ടാകുന്നുണ്ട്.

വൈപ്പ്‌സിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക, കുഞ്ഞുങ്ങളെ വൃത്തിയാക്കും മുന്‍പ് നമ്മുടെ കൈകള്‍ വൃത്തിയാക്കുക എന്നതെല്ലാം അലര്‍ജി തടയാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഫുഡ്‌ അലര്‍ജിയില്‍ നല്ലൊരു പങ്കും ചെറിയ പ്രായത്തിലാണ് തുടങ്ങുന്നതെന്നും പഠനം പറയുന്നു. എല്ലാ ബേബി വൈപ്പ്‌സും ഹാനികരമാണെന്ന് ഗവേഷകര്‍ പറയുന്നില്ല, മറിച്ച് ഇവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പാണു നല്‍കുന്നത്.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA