ഷേവു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

shaving
SHARE

പുരുഷൻമാരുടെ സുപ്രധാന സൗന്ദര്യസംരക്ഷണ പ്രവർത്തനമാണ് ഷേവിങ്. ഷേവു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. 

∙ രാവിലെ ഉണർന്ന ഉടനെ ഷേവു ചെയ്യരുത്. ആ സമയം ചർമം മുറിയാൻ സാധ്യത കൂടും. 

∙ ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകി ചർമം മൃദുവാക്കിയശേഷം മതി ഷേവിങ്. 

∙ രോമങ്ങളുടെ വളർച്ചാ ദിശയിലേക്കേ ബ്ലേഡ് ചലിപ്പിക്കാവൂ. തിര‍ിച്ച്  ഷേവു ചെയ്യരുത്. രോമകൂപം മുറിയും. ചർമം കട്ടിയുള്ളതായിത്തീരും. 

∙ ഷേവിങ് ക്രീം ഉപയോഗിക്കുന്നത് ബ്ലേഡിന്റെ ചലനം സുഗമവും രോമങ്ങൾ മൃദുലവുമാക്കുന്നതിനാൽ‌ ഷേവിങ് എളുപ്പവുമാക്കും. 

∙ ബ്ലേഡ് അലർജിയുള്ളവർ ഇലക്ട്രിക് ട്രിമ്മർ ഉപയോഗിക്കുന്നത് അലർജി ഒഴിവാക്കും. 

∙ മുറിവുണ്ടായാൽ വിരൽകൊണ്ട് അരമിനിറ്റ് അമർത്തിപ്പിടിക്കുക. രക്തസ്രാവം നിൽക്കും. 

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA