വാങ്ങാൻ ആളുണ്ടോ? ലോകത്തിലെ ഏറ്റവും വിലയേറിയ വീട് വിൽപനയ്ക്ക്!

villa-de-sedres-france
SHARE

ആഡംബര വീടുകളെ കുറിച്ചുള്ള ചിന്തകൾ ഉദിക്കുന്നതിനു മുൻപ് പണിത ലക്ഷണമൊത്ത ആഡംബര വീട്. ദക്ഷിണ ഫ്രാൻസിലുള്ള വില്ല സെഡ്രിസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. വിശാലമായ 35 ഏക്കറിൽ സ്ഥിതി ചെയ്യുകയാണ് 187 വർഷം പഴക്കമുള്ള ഈ ബംഗ്ലാവ്. 1830 ൽ ബെൽജിയൻ രാജകുടുംബത്തിനായി നിർമിച്ച ബംഗ്ലാവാണിത്. പിന്നീട് പല നൂറ്റാണ്ടുകളായി പല വഴി കൈമാറപ്പെട്ടു. നിലവിൽ  ഫ്രാൻസിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഡേവിഡ്-മിലാനോയുടെ കൈവശമാണ് ബംഗ്ലാവ്.  

villa-de-sedres-lawn

18000 ചതുരശ്രയടിയിൽ നിർമിച്ച ബംഗ്ലാവിൽ 14 കിടപ്പുമുറികൾ, വിശാലമായ സ്വിമ്മിങ് പൂൾ, 3000 ലേറെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, 30 കുതിരകളെ ഉൾക്കൊള്ളുന്ന ലായം എന്നിവയാണ് ഹൈലൈറ്റ്.

villa-de-sedres-balcony

അതിവിശാലമായ അകത്തളങ്ങൾ. വിശിഷ്ടമായ ഓക്ക് മരത്തിലാണത്രെ പാനലിങ് ചെയ്തിരിക്കുന്നത്. 19 –ാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രങ്ങൾ ചുവരുകൾ അലങ്കരിക്കുന്നു. ആന്റിക്ക് ഭംഗിയുള്ള ഷാൻലിയറുകൾ സീലിങ്ങിൽ പ്രകാശം പൊഴിക്കുന്നു.

villa-de-sedres-hall

410 മില്യൺ ഡോളറിനാണ് ബംഗ്ലാവ് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ഏകദേശം 2780 കോടി രൂപ. വില്ല സെഡ്രിസിനേക്കാൾ മൂല്യമുള്ള ആഡംബരവസതികൾ ലോകത്ത് പലതുമുണ്ടെങ്കിലും നിലവിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഏറ്റവും ചെലവേറിയ വീട് എന്ന ബഹുമതി സെഡ്രിസിനുതന്നെ.

villa-de-sedres-inside

ഇറ്റലിയെയും ഫ്രാൻസിനെയും വേർതിരിക്കുന്ന ആൽപ്സ്  പർവ്വതനിരകളുടെ ഏറ്റവും മനോഹരകാഴ്ചകൾ ആസ്വദിക്കാവുന്ന ഇടം എന്ന പ്രത്യേകതയുമുണ്ട് ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്.

villa-de-sedres-pool

രാജകീയ ചരിത്ര പാരമ്പര്യവും, ലൊക്കേഷനും, ആഡംബരങ്ങളുമെല്ലാം വിലയിരുത്തുമ്പോൾ ഈ വില നീതീകരിക്കാവുന്നതാണെന്ന് റിയൽ എസ്റ്റേറ്റ് ഉടമകൾ പറയുന്നു. എന്തായാലും 2017  ലിസ്റ്റ് ചെയ്ത പ്രോപ്പർട്ടി വിറ്റുപോയാൽ റിയൽഎസ്റ്റേറ്റ് മേഖലയിൽ അതൊരു ചരിത്രമാകുമെന്നു തീർച്ച.

villa-de-sedres-view
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA