കപ്പൽ ഇടിച്ചാലും കുലുങ്ങില്ല! ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ചൈനയിൽ

china-bridge
SHARE

ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ചൈനയിൽ തുറന്നു. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാനഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറിൽ നിന്ന് അരമണിക്കൂറായി കുറയും. 

2000 കോടി യുഎസ് ഡോളർ (1.48 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവിട്ടു നിർമിച്ച പാലം ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉദ്ഘാടനം ചെയ്തു.

ആറുവരിപ്പാതയിൽ 3 തൂക്കുപാലങ്ങൾ, 3 കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയടങ്ങുന്നതാണ് എൻജിനീയറിങ് വിസ്മയമെന്നു വിളിക്കാവുന്ന ഈ പാലം.

 നിർമാണത്തിന് 4 ലക്ഷം ടൺ ഉരുക്ക് വേണ്ടിവന്നു. 60 ഐഫൽ ഗോപുരങ്ങൾ പണിയാൻ ഇതു മതിയാകും. 120 വർഷം നിലനിൽക്കും വിധമാണ് രൂപകൽപന. ഭൂകമ്പം പ്രതിരോധിക്കും. 3 ലക്ഷം ടൺ ഭാരമുള്ള ചരക്കുകപ്പൽ ഇടിച്ചാലും കുലുങ്ങില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
FROM ONMANORAMA