പറഞ്ഞാൽ മതി, ലൈറ്റ് ഓൺ; ഇവനാണ് നാളത്തെ താരം!

aut-light
SHARE

ശബ്ദം കൊണ്ടു നിയന്ത്രിക്കാവുന്ന ലൈറ്റിങ് സംവിധാനം നമുക്ക് തനിയെ രൂപപ്പെടുത്താൻ സാധിക്കുന്നതാണ്. ആമസോൺ ഇക്കോ എന്ന ‘voice assistance’ ഇലക്ട്രോണിക് ഉൽപന്നവും ഫിലിപ്സ് ഹ്യൂ എന്ന സ്മാർട്ട് ബൾബും ബ്രിഡ്ജും സ്ട്രിപ് ലൈറ്റും ആണ് ഇതിനായി വേണ്ടത്. ബ്രിഡ്ജും മൂന്ന് ബൾബും അടങ്ങുന്ന കിറ്റ് ആയാണ് ലഭിക്കുന്നത്. ഇതു കൂടാതെ, വയർലെസ് നെറ്റ്‌വർക്കും (വീട്ടിലേക്കു മുഴുവനായി സാധാരണ നൽകുന്ന മോഡം വഴിയുള്ള നെറ്റ്‌വർക്ക്) വയേഡ് (കേബിൾ വഴിയുള്ള) ഇന്റർനെറ്റും ആണ് വേണ്ടത്. ഇന്റർനെറ്റ് ബ്രിഡ്ജുമായി ബന്ധിപ്പിച്ച് പവർ കൊടുക്കുക. അതിലെ മൂന്ന് ലൈറ്റുകൾ തെളിഞ്ഞാൽ പ്രവർത്തനസജ്ജമായി എന്നർഥം. സ്മാർട് ഫോണിൽ ആമസോൺ അലക്സ, ഫിലിപ്സ് ഹ്യൂ എന്നീ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

philips-bulb

ഒരു മുറിയിലേക്ക് ആവശ്യമായ സ്മാര്‍ട് ബൾബുകളും സ്ട്രിപ് ലൈറ്റും കൊടുക്കുക. മുറിയിൽ കാണാൻ പറ്റുന്ന സ്ഥലത്ത് ബ്രിഡ്ജ് സ്ക്രൂ ചെയ്ത് പിടിപ്പിക്കുക. ആമസോൺ ഇക്കോയും കാണാന്‍ പറ്റുന്ന രീതിയിൽ പ്ലഗിൽ കണക്ട് ചെയ്ത് വയർലെസ് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുക.

philip-strip-light

ഡൗൺലോഡ് ചെയ്ത ആപ്പുകൾ വഴി ബൾബുകളും ഇക്കോയും കണ്ടെത്തി ഗ്രൂപ് ഉണ്ടാക്കുക. ഇനി നിർദേശങ്ങൾ കൊടുത്താൽ മതി, ലൈറ്റ് ഓൺ ആക്കാം, നിറം മാറ്റാം, തീവ്രത കൂട്ടുകയും കുറയ്ക്കുകയുമാകാം. അലക്സ എന്നുച്ചരിച്ചതിനു ശേഷം കൊടുക്കുന്ന നിർദേശങ്ങളെല്ലാം ലൈറ്റ് പിടിച്ചെടുക്കും.

red-light
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA