കുളമ്പു ചീയൽ വരാതെ നോക്കാം

cow
SHARE

മഴക്കാലത്ത് അന്തരീക്ഷ ഉഷ്മാവ് കുറയുന്നതു കന്നുകാലികളുടെ ക്ഷേമത്തിനും ഉൽപാദന മികവിനും അനുകൂലമാണെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം അഥവാ ആർദ്രത വർധിക്കുന്നതു പല രോഗങ്ങൾക്കും കാരണമാകാം. 

കന്നുകാലികളുടെ പരിചരണത്തിനു ചില മുൻകരുതലുകൾ  വേണം.

1. കേടുപാടുകൾ മാറ്റി തൊഴുത്ത് കെട്ടുറപ്പുള്ളതും ശുചിത്വമുള്ളതുമാക്കുക.

2. വിരമരുന്നുകളും പ്രതിരോധ കുത്തിവയ്പുകളും  ഡോക്ടറുടെ നിർദേശപ്രകാരം  നൽകുക.

3. തൊഴുത്തിലും പരിസരത്തും എലി ശല്യം ഇല്ലാതാക്കുക.  എലിപ്പനി  ഉരുക്കൾക്കും കർഷകർക്കും ഒരുപോലെ മാരകമാണ്.

4. തൊഴുത്തിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുക.

5. തീറ്റച്ചാക്കുകൾ ചുമരിൽ ചാരിവയ്ക്കാതെ മരപ്പലകയുടെയോ ഇരുമ്പ് പലകയുടെയോ മുകളിൽ സൂക്ഷിക്കുക. തീറ്റയിൽ ഈർപ്പം കലർന്നാൽ അതു മാരകമായ പൂപ്പൽ വിഷബാധയ്ക്കു കാരണമാകും.

6. കൊതുകു മുട്ടയിട്ടു പെരുകുന്നതു തടയാൻ തൊഴുത്തും പരിസരവും വൃത്തിയാക്കിവയ്ക്കുക. ചാണകക്കുഴികളിൽ മഴ നേരിട്ടു വീഴാതെ മൂടിവയ്ക്കുക.

7. കുളമ്പു ചീയൽ, കുളമ്പിനുണ്ടാകുന്ന ക്ഷതങ്ങൾ എന്നിവ ഒഴിവാക്കുവാനായി വെള്ളക്കെട്ടുകളിൽ മേയാൻ വിടാതിരിക്കുക.

8. ചെള്ള്, ഈച്ച, പേൻ തുടങ്ങിയ ബാഹ്യ പരാദങ്ങളെ ഒഴിവാക്കാൻ വിദഗ്ധോപദേശം തേടുക.

9. പനിയോ, ശ്വാസതടസ്സമോ,  മുടന്തലോ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുടെ സഹായം തേടണം.

തയാറാക്കിയത്: ഡോ. സാബിൻ ജോർജ്

ഡിപ്പാർട്ട്‌മെന്റ് ഓഫ് എൽപിഎം, വെറ്ററിനറി കോളജ്, മണ്ണുത്തി.

ഫോൺ: 9446203839

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA