പന്തീരാണ്ടായ് വളവും തിരിവുമില്ലാതെ

thrissur-Golden-Retriever-
SHARE

കാവലിനും  വേട്ടയ്ക്കും മാത്രമല്ല ഇന്നു നായ്ക്കൾ. പണം വാരുന്ന  വൻവിപണിയാണ്  ‘ഡോഗ് ബ്രീഡിങ്ങും പെറ്റ് ഷോപ്പും’. 

ചില ജനപ്രിയ ഇനങ്ങളുടെ വിശേഷങ്ങൾ...

പരസ്യത്തിൽ മുതൽ പൊലീസ് സേനയിൽ വരെ താരങ്ങളാണ് ഇവർ. നായ്ക്കളുടെ ഇനവും ജനുസ്സും അനുസരിച്ചാണു വില. കെന്നൽ ക്ലബ്ബിന്റെ അംഗീകാരമുള്ളവയ്‌ക്കു വില പിന്നെയും കൂടും. മുന്തിയ ഇനം നായ്‌ക്കൾക്കു നല്ല പരിചരണം നൽകി അവയിൽനിന്ന് ഉണ്ടാകുന്ന നായ്‌ക്കുട്ടികളെ നല്ല വിലയ്‌ക്കു വിൽക്കാം. കൃത്യമായ പരിശോധനകളും പ്രതിരോധ കുത്തിവയ്‌പും നൽകാൻ മറക്കരുതെന്നു മാത്രം. 

ഡോബർമാൻ

dog-doberman

അതീവ ധൈര്യശാലികളും ബുദ്ധിമാന്മാരുമാണ്. പൊലീസിലെയും പ്രതിരോധ സേനയിലെയും പ്രിയതാരം. പേടി ലവലേശമില്ല. കാവൽക്കാരന്റെ ജോലി ഭംഗിയായി ചെയ്യും. നന്നായി കടിക്കാനറിയാം. അപകടകാരിയായ കാവൽക്കാരൻ എന്ന് പറയുന്നതാവും ശരി.

ജർമൻ ഷെപ്പേഡ്

x-default

അനുസരണയും, ബുദ്ധികൂർമയും ധൈര്യവും വിധേയത്വവും എല്ലാം ഒത്തിണങ്ങിയ ഇനം. സ്ഥിരമായി ശ്രദ്ധയും വ്യായാമവും നൽകണം. കുട്ടികളുമായി കൂട്ടുകൂടുകയും വീട്ടിലെ ഒരംഗമാവുകയും ചെയ്യും.

പഗ്

dog-pug

ജനപ്രിയ ഇനം. കുട്ടികളുടെ തോഴരായിത്തീർന്നവർ. ഫ്‌ളാറ്റുകളിലും വീടുകളുടെ അകത്തളങ്ങളിലും പാർപ്പിക്കാം. സ്ഥിരമായ ആരോഗ്യപരിരക്ഷ ആവശ്യമാണ്.

ചിഹുവാഹുവ

chihuvahuva

കളിപ്പാട്ടം കണക്കേ തോന്നും. വലിയ ഉണ്ടക്കണ്ണും, ഉയർന്ന് നിൽക്കുന്ന ചെവിയും വളരെ ചെറിയ ശരീരവും ഇവയ്‌ക്ക് ഓമനത്വം നൽകുന്നു. ഏറ്റവും ചെറിയ ഇനമെന്ന വിശേഷണത്തിന് ഉടമ. മൂന്നു കിലോ വരെ തൂക്കവും ഉള്ള ഇവയ്‌ക്ക് ആവശ്യക്കാരേറെ.

ബുൾമാസ്റ്റിഫ്

dog-bullmastiff

നല്ല ഉയരവും പേശിബലവുമുള്ള ശരീരം. 50–60 കിലോ തൂക്കം വയ്‌ക്കുന്ന ഇവയ്‌ക്ക് 27 ഇഞ്ച് വരെ ഉയരം ഉണ്ടാകാം. ചെറുപ്രായത്തിൽ തന്നെ പരിശീലിപ്പിച്ചാൽ നല്ലൊരു കാവൽക്കാരൻ. 

ലാബ്രഡോർ

labrador

വളരെപ്പെട്ടെന്ന് യജമാനന്മാരുമായി സൗഹ്യദത്തിലാവും. നല്ല ബുദ്ധി. അനായാസം പരിശീലിപ്പിക്കാൻ കഴിയും. ഏത് കാലാവസ്ഥയുമായും ഇണങ്ങും.  

ബീഗിൾ

Beagle

യജമാനന്മാരോട് നൂറുശതമാനവും സ്‌നേഹിതരാവുന്ന ഇനം. ഘ്രാണശക്തി പേരുകേട്ടതാണ്. എയർപോർട്ടിലും മറ്റും സംശയാസ്‌പദമായ വസ്തുക്കൾ മണപ്പിച്ചു മനസ്സിലാക്കുന്നതിന് ഇവയെ ഉപയോഗിക്കുന്നു. 

ബോക്സർ

boxer

ഏതു തസ്കരനെയും ഭയപ്പെടുത്തുന്ന വലിയ ശരീരവും തലയും. കാവൽക്കാരാക്കാൻ പറ്റിയ ഇവരെ വളരെ നിസ്സാരമായി പരിശീലിപ്പിക്കാം. 

ഗ്രേറ്റ് ഡെയിൻ

അനുസരണശീലമുള്ള പെട്ടെന്ന് സൗഹ്യദം സ്ഥാപിക്കുന്ന ഇവരെ അനായാസം പരിശീലിപ്പിക്കാം. വീട്ടിലെ കുട്ടികളും മറ്റുള്ളവരുമായി പെട്ടെന്ന് ചങ്ങാത്തത്തിലാകുന്ന പ്രക്യതം. എന്നാൽ അപരിചിതരോട് അനുകമ്പ കാണിക്കില്ല.

ഡാൽമേഷ്യൻ

Dalmatian

ചെറുപ്രായത്തിൽതന്നെ നല്ല പരിശീലനം നൽകിയാൽ ഒന്നാന്തരം ഓട്ടക്കാരും കാവൽക്കാരുമാകും. വിപണിയിൽ നല്ല വിലയുള്ള ഇനം.

ഗോൾഡൻ റിട്രീവർ

Golden Retriever

വളരെ പ്രശസ്തമായ ഇനം. സ്‌നേഹവും അനുസരണയും ബുദ്ധിയും കൈമുതൽ. പെട്ടെന്ന് ഇണങ്ങുന്ന ഇവയ്‌ക്ക് ശരാശരി 30 കിലോ തൂക്കവും 23 ഇഞ്ച് ഉയരവും ഉണ്ടാകും. നല്ല സൗന്ദര്യത്തിന്റെ ഉടമകൾ.

കുത്തിവയ്പുകളും സമയക്രമവും

ജനിച്ച് 42 ദിവസമാകുമ്പോൾ പാർവോ വൈറസ്, കനൈൻസിസ്റ്റംബർ, ലെസ്റ്റോ സ്പെറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം. ഈ അസുഖങ്ങൾക്കെല്ലാം ചേർന്ന ഒറ്റ വാക്സിൻ ലഭ്യമാണ്. 

 70 ദിവസമാവുമ്പോൾ ആദ്യം ചെയ്ത വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കണം .

 90 ദിവസമാവുമ്പോൾ വാക്സിൻ ആവർത്തിക്കണം. തുടർന്ന് വർഷം തോറും ഇതേ വാക്സിൻ തന്നെ നൽകണം.

 പേവിഷത്തിനെതിരെയുള്ള ആദ്യത്തെ പ്രതിരോധ കുത്തിവയ്പ് ആറാം ദിവസം

വിര മരുന്ന് 

രണ്ടാമത്തെ ആഴ്ചയിൽ വിരയിളക്കാൻ മരുന്ന് നൽകണം. പിന്നീട് ഓരോ രണ്ടാഴ്ചകളിലെ ഇടവേളകളിൽ മൂന്നുമാസം വരെ നൽകണം. തുടർന്ന് ഓരോ മൂന്നാഴ്ച കൂടുമ്പോഴും നൽകണം. പൂർണ വളർച്ചയെത്തിയ നായ്ക്കൾക്ക് മൂന്ന് മാസത്തിലൊരിക്കൽ വിര മരുന്ന് നൽകണം.  

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA