ഉണ്ണി ആറിന്റെ ‘വാങ്ക്’ സിനിമയാകുന്നു; സംവിധാനം വി.കെ. പ്രകാശിന്റെ മകൾ

unni-r-vaank-movie
SHARE

ഉണ്ണി ആറിന്റെ പ്രശസ്തമായ വാങ്ക് എന്ന കഥ ചലച്ചിത്രമാകുന്നു. സംവിധായകനായ വി.കെ. പ്രകാശിന്റെ മകൾ കാവ്യ പ്രകാശാണ് വാങ്ക് സംവിധാനം ചെയ്യുന്നത്. തിരക്കഥയും സംഭാഷണവും നവാഗതയായ ഷബ്ന മുഹമ്മദ് ആണ് എഴുതുന്നത്.

ട്രെൻഡ്സിന്റെ ബാനറിൽ മൃദുൽ എസ് നായരാണ് ചിത്രം നിർമിക്കുന്നത് . 20l9 ജനുവരിയിൽ ഷൂട്ടിങ്ങ് തുടങ്ങും. ഒരു പെൺകുട്ടിയുടെ വാങ്ക് വിളിക്കണമെന്നുള്ള ആഗ്രഹവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEW
SHOW MORE
FROM ONMANORAMA