‘തടി കുറച്ച് ഞാൻ അച്ചടക്കം പഠിച്ചു’: ജോസഫിലെ നായിക പറയുന്നു

maduri
SHARE

പുതുവർഷത്തിൽ പല താരങ്ങളും തങ്ങൾ കഴി‍ഞ്ഞ വർഷം പഠിച്ച കാര്യങ്ങളെക്കുറിച്ചും പുതിയ വർഷം ചെയ്യാനുദ്ദേശിക്കുന്നവയെക്കുറച്ചുമൊക്കെ തുറന്ന് പറയാറുണ്ട്. അത്തരത്തിൽ താൻ കഴിഞ്ഞ വർഷം മനസ്സിലാക്കിയ ചില കാര്യങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജോസഫ് എന്ന ഹിറ്റ് സിനിമയിലെ നായിക മാധുരി. കഴിഞ്ഞ വർഷം ഒമ്പത് കിലോ ഭാരം കുറച്ച് താൻ അച്ചടക്കവും സമർപ്പണവും എന്താണെന്ന് മനസ്സിലാക്കിയെന്നാണ് താരം സമൂഹമാധ്യമത്തിൽ പറഞ്ഞിരിക്കുന്നത്. 

2018 തന്നെ സംബന്ധിച്ച് വലിയ മാറ്റങ്ങളുണ്ടായ വർഷമാണ്. ഇൗ വർഷത്തിന്റെ തുടക്കവും ഒടുക്കവും നെഞ്ചിടിപ്പോടെയായിരുന്നെങ്കിലും മികച്ച വർഷമായിരുന്നു ഇത്. മഴയില്ലാതെ മഴക്കാർ ഉണ്ടാവില്ലെന്ന് തനിക്ക് മനസ്സിലാക്കാനായെന്നും തന്നെ ഒരുപാട് ശക്തയും പക്വതയുമുള്ള പെൺകുട്ടിയാക്കുന്നതിൽ ഇൗ വർഷം നിർണായ പങ്കു വഹിച്ചെന്നും താരം പറയുന്നു. തനിക്കൊപ്പം പിന്തുണയോടെ നിന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താരം നന്ദി പറഞ്ഞു.

കഴിഞ്ഞ വർഷം താൻ കഷ്ടപ്പെട്ട് കുറച്ച ഒമ്പത് കിലോ ഭാരം തന്നെ അച്ചടക്കവും സമർപ്പണവും എന്താണെന്ന് പഠിപ്പിച്ചെന്ന് താരം പറഞ്ഞു. മാത്രമല്ല പൂർണതയല്ല മറിച്ച് പുരോഗതിയാണ് ആവശ്യമെന്ന സത്യവും താൻ ഇപ്പോഴാണ് മനസ്സിലാക്കിയതെന്നും മാധുരി കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA