പ്രിയ വാരിയറുടെ ഗ്ലാമർ ട്രെയിലർ; ഡിസ്‌ലൈക്ക് അയ്യായിരത്തിൽ

priya-glamour
SHARE

ഒരൊറ്റ കണ്ണിറക്കത്തിലൂടെ ഇന്ത്യക്കാരെ മൊത്തം ഫാനാക്കി മാറ്റിയ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലറിന് ആദ്യദിനം ലൈക്കിനേക്കാൾ ഏറെ ഡിസ്​ലൈക്ക്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിനാണ് അയ്യാരിത്തോളം ഡിസ്‌ൈലക്ക് ലഭിച്ചിരിക്കുന്നത്. ട്രെയിലറിന് ലഭിച്ച ലൈക്സ് 969.

Priya varrier new film | sreedevi bunglow |

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ മണിക്കൂറുകൾക്കുള്ളിൽ ചർച്ചയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. 

പ്രിയ കുട്ടൂസിന്റെ പുതിയ വീഡിയോ കണ്ടു മലയാളികൾ ഞെട്ടി | Priya Varrier Latest Troll|Sreedevi Bunglow

പ്രിയയുടെ ഹോട്ടായ ഗ്ലാമറസ് രംഗങ്ങളാണ് ട്രെയിലറിന്റെ പ്രത്യേകത. ട്രോളുകളും സജീവമായി കഴിഞ്ഞു. ആദ്യ ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ബോളിവുഡിൽ വരെ എത്തിയ പ്രിയയെ അഭിനന്ദിച്ചും ഒട്ടേറെ പേർ രംഗത്തുണ്ട്. 

എന്നാൽ ട്രെയിലറിന് താഴെ പ്രിയയ്ക്കു നേരെ വിമർശനങ്ങളാണ് കൂടുതലും. ആദ്യ ചിത്രം ഇറങ്ങിയില്ല അതിന് മുമ്പേ വസ്ത്രത്തിന്റെ നീളം കുറഞ്ഞു, മലയാളികൾ മാത്രം അനുഭവിച്ചാൽ പോരാ ഹിന്ദിക്കാരും അനുഭവിക്കട്ടെ എന്നിങ്ങനെയുള്ള കമന്റുകളാണ് കൂടുതലും.

നേരത്തെ പ്രിയ നായികയായ അഡാറ് ലൗവിലെ ഗാനത്തിനു നേരെയും നടി അഭിനയിച്ച പരസ്യത്തിനു നേരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു.

പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രം ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA