പാന്റ്സ് ഇടാൻ മറന്നു പോയോ?; പൊട്ടിത്തെറിച്ച് നടി രാകുൽ പ്രീത്; മറുപടി കടുത്തെന്ന് വിമർശനം

rakul-preet-angry
SHARE

ട്വിറ്ററിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ താരം രാകുൽ പ്രീത് സിങ്. കമന്റ് എഴുതിയ ആൾക്ക് ചുട്ട മറുപടി നടി കൊടുത്തെങ്കിലും അതു കുറച്ച് കടുത്തുപോയെന്നും വിമർശനമുയരുന്നുണ്ട്.

ജീൻസ് ഷർട്ടും ഷോർട്സും ധരിച്ചു കാറിൽ നിന്നിറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കാണ് ട്വിറ്ററിൽ ഒരാൾ അശ്ലീല കമന്റിട്ടത്. 'കാറിലെ സെഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്സ് ഇടാൻ മറന്നു,’ എന്ന കമന്റാണ് ഒരാൾ ട്വിറ്ററിൽ താരത്തിനെതിരെ എഴുതിയത്. ഇതിനു കടുത്ത ഭാഷയിൽ രാകുൽ പ്രീത് മറുപടി നൽകി. 

rakul-preet-angry-1

'കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ല,' രാകുൽ പ്രീത് തുറന്നടിച്ചു. 

അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച താരത്തെ പലരും അഭിനന്ദിച്ചു. എന്നാൽ, രാകുലിന്റെ വാക്കുകൾ നിലവാരമില്ലാത്തതായിപ്പോയെന്ന വിമർശനവും ഉയർന്നു. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിലേക്ക് അയാളുടെ അമ്മയെ പരാമർശിക്കുന്നത് ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. താരത്തിന്റെ കോപത്തെ അംഗീകരിക്കുമ്പോൾ തന്നെ പ്രയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നാണ് ഇവരുടെ വിലയിരുത്തൽ. അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ഇവർ ചോദിക്കുന്നു. 

ഒരു സ്ത്രീയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അപഹാസ്യമാണ്. അശ്ലീല കമന്റ് ഇട്ടയാളുടെ വാക്കുകൾ ഗുരുതരമെങ്കിൽ രാകുൽ പ്രീതിന്റെ വാക്കുകളും അതുപോലെ ഗുരുതരമാണെന്നു നിരവധി പേർ ട്വീറ്റ് ചെയ്തു. 

rakul-preet-angry-3

വിമർശർക്കു മറുപടിയും രാകുൽ പ്രീത് നൽകി. തന്റെ ധാർമികതയെ ചോദ്യം ചെയ്യുന്നവർ സ്ത്രീകളെ കമ്പോളവൽക്കരിക്കുന്നതിനെതിരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് നടി ചോദിക്കുന്നു. 'ഇത്തരം ആളുകൾക്കും ഒരു കുടുംബമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുന്നതിനാണ് ആ വാക്കുകൾ ഉപയോഗിച്ചത്. അവർ ചെയ്യുന്ന രീതിയിൽ അവരുടെ കുടുംബാംഗങ്ങളോടു വേറെ ആരെങ്കിലും ചെയ്താൽ എങ്ങനെ തോന്നുമെന്ന് അവർ തിരിച്ചറിയണം,' രാകുൽ പ്രീത് വ്യക്തമാക്കി. ആ കമന്റ് കണ്ടാൽ അയാളുടെ അമ്മ മുഖത്തു നോക്കി ഒന്നു കൊടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാകുൽ കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA