രേഖയുടെ പുറകില്‍ ‘ബച്ചൻ’‍; ആദ്യം ഞെട്ടി‍, പിന്നെ ഓടി

rekha-amitabh
SHARE

എണ്‍പതുകളിൽ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പരസ്യമായ രഹസ്യമായിരുന്നു അമിതാഭ് ബച്ചനും നടി രേഖയും തമ്മിലുള്ള പ്രണയബന്ധം. ജയ ബച്ചനുമായുള്ള വിവാഹത്തോടെ അമിതാഭിൽ നിന്നും രേഖ പൂർണമായും അകന്നു. ഇപ്പോൾ ഒരുമിച്ച് കണ്ടാൽ പോലും മുഖത്തോട് മുഖം നോക്കാതെ ഇരുവരും മാറിനടക്കുകയാണ് ചെയ്യുക.

ഒരു പരിപാടിക്കിടെ ബച്ചന്റെ ഫോട്ടോ കണ്ട് മുഖം തിരിച്ച് ഓടുന്ന രേഖയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ച. ബോളിവുഡ് സെലിബ്രിറ്റികള്‍ മോഡലുകളായി എത്തുന്ന ദാബൂ രത്നാനിയുടെ കലണ്ടര്‍ ലോഞ്ചിനിടെയാണ് രേഖയ്ക്ക് ഇങ്ങനെയൊരു അമളിപറ്റിയത്.

Rekha's CUTE Reaction After Seeing Amitabh Bachan's Photo

പാപ്പരാസികള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്കായി ചിരിച്ച് പോസ് ചെയ്യുകയായിരുന്നു രേഖ. പെട്ടന്നാണ് താരം തന്റെ പുറകിലെ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകളിലേയ്ക്ക് നോക്കിയത്.

തൊട്ടുപുറകിലുള്ള പോസ്റ്റര്‍ അമിതാഭ് ബച്ചന്റെയാണെന്ന് തിരിച്ചറിഞ്ഞതോടെ രേഖയുടെ മുഖം മാറി. പിന്നെ അവിടെ നിന്ന് തിടുക്കപ്പെട്ട് ഓടിപോകുകയായിരുന്നു താരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SPICY
SHOW MORE
FROM ONMANORAMA