ചൈന കീഴടക്കാൻ ബാഹുബലി 2; പേടിയോടെ ആമിർ ആരാധകർ

aamir-prabhas
SHARE

ഇന്ത്യൻ ബോക്സ്ഓഫീസിൽ ഏറ്റവും വലിയ വിജയഗാഥ കുറിക്കാൻ ഒരുങ്ങുകയാണ് രാജമൗലിയുടെ ബാഹുബലി 2. ആമിറിന്റെ ദംഗലും ബാഹുബലിയുമായുള്ള ബോക്സ്ഓഫീസ് പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ അതിനുള്ള അവസാനഅവസരമാണ് പ്രഭാസിനും രാജമൗലിക്കും ലഭിച്ചിരിക്കുന്നത്. ബാഹുബലി 2 ചൈനീസ് റിലീസിന് തയ്യാറെടുക്കുകയാണ്്.

ഇവിടെ ലഭിക്കുന്ന കലക്ഷനിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന റെക്കോർഡ് ദംഗലിനെ വെട്ടിച്ച് ബാഹുബലി 2വിന് നേടാം. ഇസ്റ്റാർസ് മീഡിയ ആണ് ചിത്രം റിലീസിനെത്തിക്കുന്നത്. റിലീസ് തിയതി പ്രഖ്യാപിച്ചില്ല. ചൈനീസ് സെൻസർ ബോർഡ് അനുവാദം നൽകി കഴിഞ്ഞു.

നിലവിൽ 2122 കോടിയുമായി ദംഗലാണ് ഒന്നാമത്. 1700 കോടിയുമായി ബാഹുബലി 2 രണ്ടാമതും. ഏകദേശം മുന്നൂറുകോടിക്ക് മുകളിൽ ചൈനയിൽ നിന്നും ബാഹുബലിക്ക് വാരാനായാൽ റെക്കോർഡ് ഭേദിക്കാം.

എന്നാൽ ബാഹുബലി ആദ്യഭാഗം ചൈനയില്‍ പരാജയമായിരുന്നു. 2016 ജൂലൈയിലാണ് ബാഹുബലിയുടെ ആദ്യഭാഗം ചൈനയിൽ റിലീസ് ചെയ്യുന്നത്. ആറായിരം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ചിത്രം ആകെ നേടിയത് 7 കോടി രൂപമാത്രമാണ്.

ഒരുവർഷം 34 വിദേശചിത്രങ്ങൾ ചൈനയിൽ റിലീസ് ചെയ്യാം. എന്നാൽ നേരത്തെ ഇതിൽ 90 ശതമാനവും ഹോളിവുഡ് സിനിമകളായിരുന്നു. ഇപ്പോൾ ആ ട്രെൻഡ് മാറി ഇന്ത്യൻസിനിമകളിലേക്കാണ് പ്രേക്ഷകരുടെ കണ്ണ്.

ഏറ്റവും കൂടുതൽ പണം വാരിയ മറ്റു ഇന്ത്യൻ ചിത്രങ്ങൾ: 

ദംഗൽ– 2122 കോടി

ബാഹുബലി 2– 1700 കോടി

സീക്രട്ട് സൂപ്പര്‍ സ്റ്റാർ –964 കോടി

പി കെ – 854 കോടി 

ബജ്‌റംഗി ഭായിജാൻ – 813 കോടി 

ബാഹുബലി ദ് ബിഗിനിങ് – 650 കോടി 

സുൽത്താൻ – 589 കോടി 

ധൂം ത്രീ – 585 കോടി 

ടൈഗർ സിന്ദാ ഹേ – 560 കോടി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA