റഹ്മാന് വില്ലനായി ടിനി ടോം; ഓപ്പറേഷന്‍ അറപെയ്മ ടീസർ

rahman-tini-tom
SHARE

റഹ്മാന്‍ നായകനാകുന്ന തമിഴ് ത്രില്ലര്‍ ചിത്രം ഓപ്പറേഷന്‍ അറപെയ്മ ആദ്യ ടീസർ പുറത്ത്. പ്രാഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ടിനി ടോം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ട്രാന്‍സ്‌ജെൻഡർ ആയി ഗംഭീരമേക്കോവറിലാണ് അദ്ദേഹത്തിന്റെ തമിഴ് അരങ്ങേറ്റം.

Operation Arapaima Teaser HD | Rahman| TiniTom| Abhinaya | Rakesh Brahmanandan | PRASH

മുൻ നേവി ഉദ്യോഗസ്ഥനായ ശിവയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് സിനിമ. ചാരക്കപ്പൽ കണ്ടുപിടിക്കുന്നതിനുള്ള ഓപ്പറേഷനുമായി ബന്ധപ്പെട്ട് ശിവയുടെ ജീവിതം വലിയൊരു അപടകത്തിൽപ്പെടുന്നു. തുടർന്ന് നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ഓപ്പറേഷൻ അറപെയ്മ.

ഈ സിനിമയുടെ സംവിധായകൻ ഇന്ത്യൻ കോസ്റ്റ്ഗാർഡ് ആയി ജോലി ചെയ്ത ആളാണ്. മേജര്‍ രവി, ടികെ രാജീവ് കുമാര്‍ തുടങ്ങിയ മലയാളി സംവിധായകരുടെ അസോഷ്യേറ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA