കൊച്ചുണ്ണിയെ തമിഴ് പറയിപ്പിക്കാൻ മദൻ കാർക്കി

kochunni-madhan
SHARE

നിവിൻ പോളിയെ നായകനാക്കി രോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം കായംകുളം കൊച്ചുണ്ണി തമിഴിലും റിലീസ് ചെയ്യാനൊരുങ്ങുന്നു. ബാഹുബലിയ്ക്ക് സംഭാഷണം ഒരുക്കിയ മദൻ കാർക്കി വൈരമുത്തുവാണ് കായംകുളം കൊച്ചുണ്ണിക്ക് തമിഴിൽ സംഭാഷണമൊരുക്കുന്നത്. ഇക്കാര്യം മദൻ കാർക്കി സ്ഥിരീകരിച്ചു. 

തമിഴിൽ മാലൈക്കള്ളൻ എന്ന പേരിലാകും ചിത്രം ഇറങ്ങുകയെന്നാണ് റിപ്പോർട്ട്. എന്നാൽ അതേ പേരിൽ തമിഴിൽ മറ്റൊരു ചിത്രമുണ്ട്. 1954ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എംജിആർ ആയിരുന്നു നായകൻ. ചിത്രത്തിന്റെ പേരിന്റെ പകർപ്പാവകാശം പക്ഷിരാജ സ്റ്റുഡിയോയ്ക്കാണ്. പക്ഷിരാജ സ്റ്റുഡിയോ ഇപ്പോൾ സജീവമല്ല. ഇവരിൽ നിന്ന് അനുമതി ലഭിച്ചാൽ ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

ചിത്രത്തിന്റെ തമിഴ് പതിപ്പിന് ഗാനങ്ങളൊരുക്കുന്നതും മദൻ കാർക്കിയാണ്. ബാഹുബലി, മഹാനടി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മദൻ കാർക്കി സംഭാഷണം തയ്യാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകത കൂടി കായംകുളം കൊച്ചുണ്ണിയ്ക്കുണ്ട്. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു. ചിത്രത്തിൽ ഇത്തിക്കരപ്പക്കിയായി അതിഥി വേഷത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA