കാസ്റ്റിങ് കൗച്ച് ഉണ്ട്; വെളിപ്പെടുത്തലുമായി അദിതി റാവു

adithi-rau
SHARE

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അദിതി റാവു ഹൈദരി. കാട്രു വെളിയിതൈ, പദ്മാവത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് അദിതി. കാസ്റ്റിങ് കൗച്ച് തനിക്കും നേരിടേണ്ടി വന്നതെന്നും അത് എതിർത്തതിനെ തുർന്ന് എട്ടുമാസത്തോളം സിനിമ ഇല്ലാതെ വന്നെന്നും നടി വെളിപ്പെടുത്തി.

ഈ സാഹചര്യത്തിൽ തളർന്നുപോയെന്നും എന്നാൽ അതിൽ നിന്നും കരകയറിയെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ സിനിമ നഷ്ടപ്പെട്ടു, ഒരുപാട് കരഞ്ഞു. എനിക്ക് അതിൽ പശ്ചാത്തപമില്ല. പക്ഷേ ഞാൻ കരഞ്ഞതും അസ്വസ്ഥയായതും സിനിമ പോയതുകൊണ്ടല്ല. കാസ്റ്റിങ് കൗച്ച് എന്നത് സത്യമാണെന്നും പെൺകുട്ടികളെ ഇങ്ങനെയാണ് സമീപിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലുമാണ്.’

‘എന്റെ മുഖത്ത് നോക്കി അങ്ങനെ ചോദിക്കാൻ വരെ അവർ ധൈര്യപ്പെട്ടു. ആ സംഭവം കഴിഞ്ഞ് പിന്നീട് എട്ടുമാസത്തോളം എനിക്ക് ഒരു സിനിമയും ലഭിച്ചില്ല. പക്ഷേ ആ തീരുമാനം എന്നെ കൂടുതൽ മാനസികമായി ബലം നൽകി.’

‘സ്വയം തീരുമാനമെടുക്കാൻ കഴിവുള്ളവരാകണം സ്ത്രീകൾ. ഇൻഡസ്ട്രിയില്‍ ഇതൊരു കെണിയാണ്. ഇങ്ങനെ ചെയ്താലേ സിനിമ കിട്ടൂ എന്ന ഭയമാണ് പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. നിങ്ങളുടെ കഴിവിൽ സ്വയം വിശ്വാസമുണ്ടെങ്കിൽ. നല്ല സിനിമകൾ തേടിയെത്തും.’–അദിതി പറഞ്ഞു,

പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദിതി തന്റെ കരിയർ ആരംഭിക്കുന്നത്. 2011ൽ പുറത്തിറങ്ങിയ യേ സാലി സിന്ദഗി കരിയറിലെ ബ്രേക്ക് ആയി. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം ആണ് പുതിയ ചിത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA