നയൻതാര, നിങ്ങൾ സ്ത്രീകൾക്കൊരു പ്രോത്സാഹനമാണ്: മഞ്ജിമ

nayanthara-manjima
SHARE

നയൻതാര ചിത്രം കോലമാവ് കോകിലയെ പ്രശംസിച്ച് നടി മഞ്ജിമ മോഹൻ. നയൻതാര എല്ലാ സ്ത്രീകൾക്കും പ്രോത്സാഹനമാണെന്നും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിതെന്നും മഞ്ജിമ ട്വിറ്ററിൽ കുറിച്ചു.

‘കോലമാവ് കോകില കണ്ടു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. നെൽസൺ നിങ്ങളെയോർത്ത് ഒരുപാട് സന്തോഷം തോന്നുന്നു. ഗംഭീരമായൊരു സിനിമയാണ് ഞങ്ങൾക്ക് നൽകിയത്. ഈ സിനിമ കണ്ട് ഞാൻ ചിരിക്കുകയും കരയുകയും ചെയ്തു. സിനിമ ഉടനീളം ഇഷ്ടപ്പെട്ടു.’

‘ഈ സൂപ്പർഹിറ്റ് സിനിമയ്ക്ക് എല്ലാ  അഭിനന്ദനങ്ങളും. നിങ്ങളിൽ നിന്ന് കൂടുതൽ മികച്ച സിനിമകൾ ഉണ്ടാകും. അനിരുദ്ധ്, ഞാൻ നിങ്ങൾക്ക് മുന്നിൽ തലകുനിക്കുന്നു. ഗൺ ഇൻ കാതൽ ഒരു ഗംഭീര ഗാനം തന്നെ. ശിവകുമാർ സർ പകർത്തി ദൃശ്യങ്ങൾ ശ്വാസം അടക്കിപ്പിടിച്ചേ കാണാനാവൂ. നയൻതാര നിങ്ങൾ എല്ലാ സ്ത്രീകൾക്കും ഒരു പ്രോത്സാഹനമാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണിത്.’–മഞ്ജിമ കുറിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA