‘വർമ’ ടീസർ കണ്ട വിജയ് ദേവരക്കൊണ്ടയുടെ പ്രതികരണം

varma-vijay-devarakonda
SHARE

വിക്രത്തിന്റെ മകൻ നായകൻ ധ്രുവ് ആദ്യമായി നായകനാകുന്ന വർമ സിനിമയുടെ ടീസറിന് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ റീമേയ്ക്കാണ് വർമ. 

Varma Teaser Reaction by Rowdy Vijay Deverakonda | Varma | Dhruv Vikram

അർജുൻ റെഡ്ഢിയായി തകർത്തഭിനയിച്ച വിജയ് ദേവരക്കൊണ്ടയുമാണ് പലരും ധ്രുവിനെ താരതമ്യം െചയ്യുന്നത്. വിജയ് ദേവരക്കൊണ്ടയെ പകരം വെയ്ക്കാൻ ആർക്കും കഴിയില്ലെന്നാണ് ടീസറിനു താഴെ വരുന്ന പ്രതികരണങ്ങൾ. ഇപ്പോഴിതാ വർമ ടീസർ കാണുന്ന വിജയ് ദേവരക്കൊണ്ടയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

‘ബാല എന്ന സംവിധായകൻ ഈ ചിത്രത്തെ മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. എല്ലാവരും വർമ കാണുമെന്നാണ് വിചാരിക്കുന്നത്. ധ്രുവിന്റെ അരങ്ങേറ്റ സിനിമ കൂടിയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് അർജുൻ റെഡ്ഢി.’–വിജയ് ദേവരക്കൊണ്ട പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA