ദിലീപും ആസിഫ് അലിയും പ്രണവിനൊപ്പം: ഇരുപത്തിയൊന്നാം നൂറ്റാണ്ട് മെയ്ക്കിങ് വിഡിയോ

irupathonnam-nootandu-making-video
SHARE

പ്രണവ് മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മെയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. പ്രണവിന്റെ ആക്‌ഷൻ രംഗങ്ങളും സെറ്റിൽ അതിഥികളായെത്തിയ ദിലീപിന്റെയും അസിഫ് അലിയുടെയും രംഗങ്ങളുമാണ് മെയ്ക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

പ്രണവിന്റെ അമ്മ സുചിത്രയും സംവിധായകൻ അരുൺ ഗോപിയും നിർമാതാവ് ടോമിച്ചൻ മുളകുപാടവും വിഡിയോയിലുണ്ട്. ജനുവരി 25–ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ പ്രണവിന് പുതുമുഖ നായികയാണ്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി ഒരുക്കുന്ന ചിത്രം പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA