‘സിങ്കവും നരസിംഹവും’ ഒന്നിച്ചെത്തുന്നു: കാപ്പാൻ ഫസ്റ്റ് ലുക്ക്

Kaappaan-first-look
SHARE

തമിഴകത്തെയും മലയാളത്തെയും ഒരുപോലെ ഞെട്ടിക്കാൻ സൂര്യയും മോഹൻലാലും ഒന്നിച്ചെത്തുന്നു. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ‘കാപ്പാൻ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ ആര്യയുമുണ്ട്. 

ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകൾ ലഭ്യമല്ല. പക്ഷേ അദ്ദേഹം ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാകും എത്തുകയെന്നാണ് അറിവ്. സൂര്യയുടെ വില്ലൻ വേഷമാകും അദ്ദേഹം ചെയ്യുകയെന്നും ചില വാർത്തകളുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം കൊടുക്കുന്നത്.

മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം തേന്മാവിൻ കൊമ്പത്തിന്റെ ഛായാഗ്രഹകനാണ് കെ.വി. ആനന്ദ്. ആ ചിത്രത്തിലൂടെ ദേശീയ അവാർഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കൊ, അയൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA