പ്രായം തോൽക്കും; ഡ്യൂപ്പില്ലാതെ മോഹന്‍ലാലിന്റെ ആക്‌ഷൻ; വിഡിയോ

mohanlal-action-video
SHARE

ആക്‌ഷൻ രംഗങ്ങളിൽ മോഹൻലാലിന്റെ ആത്മസമർപ്പണം കണ്ടറിഞ്ഞിട്ടുള്ളവരാണ് പ്രേക്ഷകർ. പുലിമുരുകനിലും മറ്റും ഡ്യൂപ്പില്ലാതെ ചെയ്ത സാഹസികരംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ കണ്ടത്.

ഇപ്പോഴിതാ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയനിലെ മോഹൻലാലിന്റെ ആക്‌ഷൻ രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്ത്. ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ഈ സംഘട്ടനരംഗം മോഹൻലാൽ ചെയ്തിരിക്കുന്നത്. മരത്തിനുമുകളിൽ നിന്നും റോപ്പില്‍ ചാടുന്ന രംഗമാണ് ഡ്യൂപ്പില്ലാതെ തന്നെ ചെയ്തത്. സമർപ്പണം (Dedication) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ൻ വിഡിയോ പങ്കുവെച്ചത്. 

നിരവധി പേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.  പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്. ലാലേട്ടനുള്ളപ്പോൾ ഡ്യൂപ്പെന്തിനാ എന്നും ചിലർ ചോദിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA