മാസും ചിരിയുമായി ചാക്കോച്ചൻ; അള്ള് രാമേന്ദ്രൻ ട്രെയിലർ

allu-ramendran-trailer
SHARE

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന അള്ള് രാമേന്ദ്രന്‍റെ ട്രെയിലർ റിലീസ് ചെയ്തു. ചാക്കോച്ചന്റെ മാസ് ഗെറ്റപ്പ് തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. അള്ള് രാമേന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. 

Allu Ramendran 4K Trailer | Kunchacko Boban | Shaan Rahman | Ashiq Usman

മീശ പിരിച്ചെത്തുന്ന രാമേന്ദ്രന്റെ മാസ് ഡയലോഗ് കൂടി ചേരുമ്പോൾ ആരാധകരും ആവേശത്തിലാകുന്നു. സലിം കുമാർ, ധർമജൻ, ശ്രീനാഥ് ഭാസി, കിച്ചു, കൊച്ചുപ്രേമൻ തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ബിലഹരിയാണ് സംവിധാനം. വെറും 25,000 രൂപ മുതല്‍മുടക്കില്‍ പോരാട്ടം എന്ന ചിത്രം ചെയ്ത് ശ്രദ്ധ നേടിയ സംവിധായകനാണ് ബിലഹരി.

ആഷിക്ക് ഉസ്മാൻ നിർമാണം. ചാന്ദ്നി ശ്രീധരൻ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA