‘ലൂസിഫർ’ കുറിപ്പിന് ആരാധകന്റെ മലയാളം തർജമ; പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്

prithviraj-comment-1
SHARE

സമൂഹമാധ്യമത്തിലെ പൃഥ്വിയുടെ കുറിപ്പുകൾ മനസ്സിലാക്കാൻ ഇംഗ്ലിഷ് –മലയാളം നിഘണ്ടു വേണമെന്നാണല്ലോ ട്രോളന്മാർ പറയുന്നത്. താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് ലൂസിഫർ സിനിമ പൂർത്തീകരിച്ചതിനെക്കുറിച്ചായിരുന്നു.

ഈ കുറിപ്പിന് ആരാധകന്റെ മലയാള തർജമയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ. തർജമ വായിച്ച് തലകുത്തിനിന്നു ചിരിച്ചവരിൽ പൃഥ്വിരാജും ഉണ്ടെന്നതാണ് ഏറ്റവും രസകരം.

പൃഥ്വിയുടെ പോസ്റ്റ് ഇങ്ങനെ–At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It's a wrap!

ഇന്ന് പുലർച്ചെ 4.30, ലക്ഷദ്വീപ് കവരത്തി ദ്വീപിലെ കിഴക്കേ ജെട്ടിക്ക് സമീപം സമുദ്രത്തിലായിരുന്നു ലൂസിഫറിന്റെ അവസാന ഷോട്ട്. ചിത്രം പൂർത്തിയായിരിക്കുന്നു.

ഇതിന് ആരാധകന്റെ തർജമ വായിക്കാം– ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ.

ഈ കമന്റ് പൃഥ്വിരാജ് തന്നെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതോടെ നിമിഷങ്ങള്‍ക്കകം വൈറലാവുകയായിരുന്നു. 

സമൂഹമാധ്യമങ്ങളിൽ പതിവായി ഇംഗ്ലിഷിലാണ് നടന്‍ ആരാധകരുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. ഇംഗ്ലിഷ് പറയുന്നതിന്റെ പേരില്‍ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പഴി കേട്ട താരം കൂടിയാണ് അദ്ദേഹം. ഈ ട്രോളുകളെ പൃഥ്വി ആസ്വദിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA