ശ്രീകുമാരൻ തമ്പിയോടു മാപ്പു പറഞ്ഞ് സംഘപരിവാർ

srekumaranthambi
SHARE

ശ്രീകുമാരൻ തമ്പിയെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ചതിനു മാപ്പു പറഞ്ഞ് ബിജെപി പ്രവർത്തകൻ കൃഷ്ണ മുരളി. ഹര്‍ത്താലിനെതിരെ ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെയായിരുന്നു കൃഷ്ണ മുരളിയുടെ ആരോപണം. സ്ക്രീൻഷോട്ട് സഹിതമാണ് അദ്ദേഹം ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തത്.

ഹർത്താലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു സംഘപരിവാർ ഗ്രൂപ്പുകളിൽ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നു പറഞ്ഞ് ശ്രീകുമാരൻ തമ്പി ഇന്നലെ രംഗത്തെത്തിയിരുന്നു. ഏത് പാർട്ടി ഹർത്താൽ നടത്തിയാലും അംഗീകരിക്കാൻ പറ്റില്ലെന്നായിരുന്നു ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 

വിവിധ ബിജെപി അനുകൂല ഗ്രൂപ്പുകളിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ചർച്ചകളും മറ്റും നടന്നെന്നാണ് അദ്ദേഹം ആരോപിച്ചത്. കൃഷ്ണ മുരളി എന്നയാൾക്കെതിരെയും പോസ്റ്റില്‍ ആരോപണമുന്നയിച്ചിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA